HOME
DETAILS

കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി; മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ 'കണക്ക് തെറ്റിച്ച്' സര്‍ക്കാര്‍

  
Farzana
June 22 2024 | 07:06 AM

Government's 'false calculation' to make it clear that there is no plus one seat crisis in Malappuram

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്നും നടക്കുന്നത് രാഷ്ട്രീയ പ്രേരിത സമരമെന്നും വരുത്തി തീര്‍ക്കാന്‍ പുതിയ കണക്കുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍. പ്രവേശനം നേടാത്തവരേയും മറ്റു ജില്ലകളില്‍ നിന്നുള്ള അപേക്ഷകരേയുമെല്ലാം വെട്ടിയാണ് സര്‍ക്കാര്‍ പുതിയ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. 

മലപ്പുറം ജില്ലയില്‍ 2954 സീറ്റുകള്‍ മാത്രമാണ് കുറവുള്ളതെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സഭയില്‍ പറഞ്ഞത്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമരമാണെന്നും മന്ത്രി പറഞ്ഞു വെക്കുന്നു. മലപ്പുറത്ത് 14,307 വിദ്യാര്‍ഥികളാണ് പ്രവേശനം കാത്തിരിക്കുന്നത്. 11,000ത്തിലേറെ സീറ്റുകള്‍ അണ്‍ എയ്ഡ് ഒഴികെയുള്ള മേഖലകളില്‍ ബാക്കിയുണ്ട്. പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ ഇനിയും നടക്കാനുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു. 

എന്നാല്‍ പുതിയ കണക്ക് അവതരിപ്പിക്കുന്നത് ഇഷ്ടവിഷയം ലഭിക്കാത്തതിനാല്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അപേക്ഷകരുടെ എണ്ണത്തില്‍ നിന്ന് കുറച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ള അപേക്ഷകരെയും കണക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉയര്‍ന്ന ഫീസ് കൊടുത്തു പഠിക്കേണ്ട സ്വശ്രയ സീറ്റുകളെകൂടി ഉള്‍പ്പെടുത്തിയാണ് സീറ്റുക്ഷാമം ഇല്ലെന്ന് വരുത്തിതീര്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  

ഇഷ്ട വിഷയം കിട്ടാത്തതിനാല്‍ പ്രവേശനം നേടാത്ത 10,897 പേര്‍ അപേക്ഷകര്‍ കണക്കിലില്ല. ജില്ലക്ക് പുറത്ത് മേല്‍വിലാസമുള്ള 7,606 പേരും സര്‍ക്കാറിന്റെ പുതിയ കണക്കില്‍ പെടുന്നില്ല. ജില്ലയില്‍ വന്നു താമസിക്കുന്നവരും അതിര്‍ത്തി പ്രദേശത്തുള്ളവരും കണക്കിന് പുറത്താണ്. 82,446 ആണ് യഥാര്‍ഥ അപേക്ഷകര്‍.എന്നാല്‍ സര്‍ക്കാറിന്റെ കണക്കില്‍ അപേക്ഷകര്‍ 74,840 മാത്രമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago