HOME
DETAILS
MAL
ഒന്നരലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
backup
August 30 2016 | 18:08 PM
പോത്തന്‍കോട്: ലഹരി വസ്തുക്കളുടെ മൊത്ത വില്‍പ്പനക്കാരന്റെ വീട്ടില്‍നിന്നും ഒന്നര ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. മഞ്ഞമല അജ്നാ മന്‍സിലില്‍ ഷാന്റെ വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
ഇവ മംഗലപുരം, പോത്തന്‍കോട് കേന്ദ്രീകരിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് പൊലിസ് പറഞ്ഞു. പ്രതി
ഒളിവിലാണ്. ഇയാള്‍ രണ്ടു വര്‍ഷം മുമ്പ് ലഹരി വസ്തുക്കള്‍ വിറ്റതിന് അറസ്റ്റിലായിട്ടുണ്ട്.
പോത്തന്‍കോട് സി.ഐ എസ്.ഷാജി, എസ്.ഐ ജെ.എസ്. പ്രവീണ്‍, എ.എസ്.ഐമാരായ കൃഷ്ണ
പ്രസാദ്, വിനോദ്, പൊലിസുകാരായ സനല്‍, ഗോപകുമാര്‍, സജാദ്, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."