ഷാർജയിൽ മെഗാ സമ്മർ സെയിൽ ഒന്നുമുതൽ
ഷാർജ:ഷാർജയിലെ വ്യാപാര സ്ഥാപനങ്ങൾ മെഗാ സമ്മർ സെയിൽ ജൂലൈ ഒന്നിന് ആരംഭിക്കും. 75 ശതമാനം വരെ കിഴിവുകളോടെയുള്ള വിൽപന, മൂന്നു ദശലക്ഷം ദിർഹം മൂല്യമുള്ള റാഫിൾ സമ്മാനങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. ഗൾഫ് മേഖലയിലെ പ്രധാന ഷോപ്പിങ് ഡെസ്റ്റിനേഷനായി എമിറേറ്റിനെ മാറ്റുകയാണ് ലക്ഷ്യം. ജി.സി.സിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ തൃപ്തിപ്പെടുത്താൻ ലക്ഷ്യ മിട്ടാണ് ഈവർഷം ഷാർജ ടൂറിസവുമായി സഹകരിക്കുന്നത്.
സമ്മർ സെയിലിൽ ഉടനീളം ഷോപ്പിങ് മാളുകളിൽ 25 മുതൽ 75 ശതമാനം വരെ കിഴിവുകൾ ലഭ്യമാകുമെന്ന് ഷാർജ സമ്മർ പ്രമോഷൻസ് 2024ന്റെ വക്താവ് ഐഷ സാലിഹ് പറഞ്ഞു.ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ ഒന്നുവരെയുള്ള കാംപയിന്റെ അവസാന രണ്ടാഴ്ചകളിൽ, ബാക്ക് ടു സ്കൂൾ കാംപയിനിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക്
അവരുടെ ഇഷ്ട ബ്രാൻഡുകളി ൽ 80 ശതമാനം കിഴിവ് ലഭിക്കും. കാംപയിൻ്റെ അവസാന ആഴ്ചകളിൽ സ്കൂൾ ബാഗുകളും സ്റ്റേഷനറി സാധനങ്ങളും വിദ്യാർഥികൾക്ക് വിലക്കിഴിവിൽ നൽകും.പ്രമോഷനിൽ 20 ദിവസത്തിലൊരിക്കൽ നടക്കുന്ന റാഫിൾ നറുക്കെടുപ്പുകളുണ്ട്. ഉപഭോ ക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാനും കുറഞ്ഞത് 200 ദിർഹം ചെലവഴിച്ച് കൂപ്പൺ നേടാനും കഴിയും.100ൽ അധികം ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ ലഭിക്കും. സ്വർണ നാണയങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, കാറുകൾ എന്നിവ ഉൾപ്പെടുന്നു. ഈ സമ്മാനങ്ങൾക്കെല്ലാം മൂന്നു മില്യൻ ദിർഹത്തിലധികം വിലയുണ്ട്.
പ്രമോഷനിൽ ഷാർജയിലുട നീളമുള്ള എട്ടു ഷോപ്പിങ് മാളുകളും 16 ഹോട്ടലുകളും ഉൾപ്പെടും. ഷാർജയിലെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് എഴുപതിലധികം പരിപാടികളും സംഘടിപ്പിക്കും. എല്ലാപ്രവർത്തനങ്ങളും ഓഫറുകളും നറുക്കെടുപ്പ് ഫലങ്ങളും ഔദ്യോഗിക വെബ്സൈറ്റായ shjsummer.aeൽ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."