'ഇങ്ങനത്തെ കുട്ടി ഇവിടെ പഠിച്ചാല്‍ മറ്റു കുട്ടികള്‍ വരില്ലെന്ന്' ഓട്ടിസം ബാധിച്ച കുട്ടിയെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. പരിപാടിക്കിടെ ഒച്ചയുണ്ടാക്കിയതിന്റെ പേരില്‍ തൈക്കാട് മോഡല്‍ എല്‍.പി സ്കൂളിലെ പ്രിന്‍സിപ്പലാണ് കുട്ടിയെ പുറത്താക്കിയത്.
കുട്ടി സ്കൂളില്‍ തുടര്‍ന്ന് പഠിക്കുന്നത് അത് സ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പലിന്റെ നടപടി. മണക്കാട് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് പുറത്താക്കിയത്.
സ്കൂളില്‍ നടന്ന പൊതുപരിപാടിക്കിടെ കുട്ടി ശബ്ദമുണ്ടാക്കിയതാണ് പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ മാതാവിനെ വിളിച്ചു വരുത്തി ടി.സി വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ സ്കൂളില്‍ നിന്ന് മാറ്റാന്‍ മൂന്നുമാസം സമയം ചോദിച്ചപ്പോള്‍ അതുപോലും അനുവദിച്ചില്ല. ഒരാഴ്ചക്കുള്ളില്‍ മാറ്റണം എന്നും പ്രിന്‍സിപ്പല്‍ നിഷ്കര്‍ഷിച്ചു.
ഈ കുട്ടി ഇവിടെ പഠിച്ചാല്‍ മറ്റു കുട്ടികള്‍ സ്കൂളില്‍ വരില്ലെന്നും സ്കൂള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നുമെല്ലാം പ്രധാനാധ്യാപകന് പറഞ്ഞുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. ദൂരപരിധിയാണ് ട്രാന്‍സ്ഫര്‍ വാങ്ങി പോകാനുള്ള കാരണമെന്ന് ടി.സി അപേക്ഷയില്‍ ചേര്‍ക്കണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചതായും അവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."