സി-ഡിറ്റിന്റെ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; സര്‍ക്കാര്‍ ജോലികള്‍ നേടാന്‍ വരെ സഹായകരം; അപേക്ഷ ജൂലൈ 31 വരെ
സംസ്ഥാനത്തെ സി-ഡിറ്റ് (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) കീഴിലുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ അവസരം. സിഡിറ്റിന് കീഴില്‍ നല്‍കുന്ന വിവിധ കോഴ്‌സുകള്‍ക്ക് പി.എസ്.സി അംഗീകാരമുള്ളതിനാല്‍ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരെ സംബന്ധിച്ച് മികച്ചൊരു അവസരമാണ് മുന്നിലുള്ളത്. ജൂലൈ 31 വരെ അപേക്ഷ നല്‍കാം.
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി നിരവധി കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകളാണ് സി-ഡിറ്റിന് കീഴില്‍ നല്‍കി വരുന്നത്. ഇതില്‍ 8 എണ്ണത്തിന് നോര്‍ക്കയുടെ എച്ചആര്‍ഡി അറ്റസ്റ്റേഷനും ലഭിക്കും.
കോഴ്‌സുകള്‍:
പത്താം ക്ലാസ് വിജയിച്ചവര്‍ക്ക്,
* പിസി ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് മെയിന്റനന്‍സ്, (കാലാവധി 1 വര്‍ഷം)
* കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഓഫീസ് ഓട്ടോമേഷന്‍/ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ ഡെസ്‌ക്ടോപ് പബ്ലിഷിങ് മള്‍ട്ടി മീഡിയ / ഫോറിന്‍ അക്കൗണ്ടിങ് (6 മാസത്തേക്കുള്ള ഡിപ്ലോമ കോഴ്‌സ്).
* വെബ് ഡിസൈന്‍/ ഡെസ്‌ക്ടോപ് പബ്ലിഷിങ്/ ഇലക്ട്രോണിക്‌സ് ഓഫീസ്/ ഡേറ്റ എന്‍ട്രി ആന്‍ഡ് കണ്‍സോള്‍ ഓപ്പറേഷന്‍/ കാഡ് ടെക്‌നോളജി/ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്/ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് ( 3 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്).
* മലയാളം കമ്പ്യൂട്ടിങ് ആന്‍ഡ് ഡിജിറ്റല്‍ പബ്ലിഷിങ് (2 മാസ സര്‍ട്ടിഫിക്കറ്റ്).
* മലയാളം കമ്പ്യൂട്ടിങ് (1 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്).
* ഐ.ടി ആപ്ലിക്കേഷന്‍ ഇന്‍ ഡെയിലി ലൈഫ് (25 മണിക്കൂര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്).
പ്ലസ് ടു,
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ - കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്ക്, കമ്പ്യൂട്ടര്‍ ട്രെയിനിങ് ഫോര്‍ ടീച്ചേഴ്‌സ് (ഒരു വര്‍ഷം വീതം).
പ്ലസ് ടു/ ഡിപ്ലോമ ജയിച്ചവര്‍ക്ക്
ജാവ/ പിഎച്ച്പി/ പൈതണ്‍/ ഡോട്‌നെറ്റ് (3 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്)
ഡിഗ്രി (ഏതെങ്കിലും),
പിജിഡിസിഎ (1 വര്‍ഷം)
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഏറ്റവും അടുത്ത പഠനകേന്ദ്രത്തിലെത്തി പ്രവേശനം നേടാം. പഠനകേന്ദ്രങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://tet.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സംശയങ്ങള്‍ക്ക് :
വാട്‌സ്ആപ്പ്: 9895889892
[email protected]
https://cdit.org & https://tet.cdit.org
cdit invited application for various computer courses apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."