മലയിടിഞ്ഞ് റോഡില്‍; തലനാരിഴക്ക് രക്ഷപ്പെടുന്ന വിനോദ സഞ്ചാരികള്‍, ബദരീനാഥില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം
ഡെറാഢൂണ്‍: മലയുടെ ഒരു ഭാഗം അപ്പാടെ ഇടിഞ്ഞ് റോഡിലേക്ക്. ഇന്ന് രാവിലെ ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയിലാണ് കൂറ്റന്‍ മണ്ണിടിച്ചില്‍. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഒരു കുന്നിന്റെ ഭാഗം അപ്പാടെ ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയില്‍ കാണാം. നിരവധി വിനോദ സഞ്ചാരികളും ഈ സമയത്ത് റോഡില്‍ കാണാം. റോഡില്‍ നിറയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ചയും ബദരിനാഥ് ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ശനിയാഴ്ച ചമോലി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചിരുന്നു. നദികളിലെല്ലാം അപകടകരമായ രീതിയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് അവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Scary visuals of Landslide
— Surya Reddy (@jsuryareddy) July 10, 2024
A massive Landslide on the Badrinath National Highway in Chamoli district, Uttarakhand.#Joshimath - #Badrinath Highway NH-7 closed.#Landslide #Chamoli #Uttarakhand #BadrinathHighway #viral pic.twitter.com/uqAsXIb0zd
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."