HOME
DETAILS

ഇന്ത്യൻ ഡോക്ടർ ഉൾപ്പെടെ കൂടുതൽ ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ

  
July 10, 2024 | 11:22 AM

Saudi Arabia granted citizenship to more Indians, including an Indian doctor

റിയാദ്: ഇന്ത്യൻ ഡോക്ടർ ഉൾപ്പെടെ കൂടുതൽ പേർക്ക് വീണ്ടും പൗരത്വം നൽകി സഊദി അറേബ്യ. ഇതോടെ, അടുത്തിടെ സഊദി പൗര്വത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം നാലായി ഉയർന്നു. സഊദിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഏറ്റവും വിദഗ്ധരായ 16  ഡോക്ടർമാർ ഉൾപ്പെടെയാണ് ഏറ്റവും ഒടുവിൽ പൗരത്വം നൽകി ആദരിച്ചത്.

കിംഗ് സഊദ് മെഡിക്കൽ സിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഹെഡ് ആയ ഡോക്ടർ ഷമീം അഹമ്മദ് ഭട്ട് ആണ് ഏറ്റവും ഒടുവിൽ സഊദി പൗരത്വം ലഭിച്ച ഇന്ത്യക്കാരൻ. നേരത്തെ ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദുൽറഹീം ഖോജ എന്നിവരാണ് പൗരത്വം നേടിയ ഇന്ത്യക്കാർ.

റിയാദ് കിംഗ് സഊദ് മെഡിക്കല്‍ സിറ്റി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഉപമേധാവിയായ ഇന്ത്യന്‍ ഡോക്ടര്‍ ശമീം അഹ്മദ് ഭട്ട് എമര്‍ജന്‍സി മെഡിസിന്‍ ഗവേഷണത്തില്‍ 2007-2008 വര്‍ഷത്തിലെ സോണ്‍ പെര്‍കിന്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്. സഊദി കൗണ്‍സില്‍ ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ റെസിഡന്റ് എന്ന നിലയില്‍ സഊദി കമ്മീഷനില്‍ നിന്ന് അക്രഡിറ്റേഷന്‍ നേടിയിട്ടുണ്ട്.

ഇതോടൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സിറിയൻ, ഇിജിപ്ഷ്യൻ അമേരിക്കൻ പൌരന്മാരടക്കം വിവിധ രാജ്യക്കാർ പൌരത്വം ലഭിവച്ചവരിൽ ഉൾപ്പെടുന്നുണ്ട്. വിഷൻ 2030യുടെ ഭാഗമായി വിവിധ മേഖലകളിൽ വിദഗ്ധരായ ഒട്ടേറെ പേർക്ക് സഊദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  a day ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  a day ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  a day ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  a day ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  a day ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  a day ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  a day ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a day ago