HOME
DETAILS

ആൺകുഞ്ഞ് പിറന്നില്ല; പിറന്ന പെൺ കു‍ഞ്ഞുങ്ങളെ കൊന്ന് കത്തിച്ച പിതാവ് അറസ്റ്റിൽ

  
Ajay
July 10 2024 | 18:07 PM

The baby boy was not born; Father arrested for killing and burning newborn baby girls

ന്യൂഡൽഹി:  പെൺ കു‍ഞ്ഞുങ്ങൾ പിറന്നതിൽ രോഷകുലനായ യുവാവ് തൻ്റെ മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു. സംഭവത്തിൽ ന്യൂഡൽഹി സുൽത്താൻപുരിൽ താമസിച്ചിരുന്ന നീരജ് സോളങ്കി(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. 

മേയ് 30നാണ് നീരജിനും ഭാര്യ പൂജയ്ക്കും ഇരട്ടപ്പെൺകുട്ടികൾ ജനിച്ചത്. ഹരിയാന റോഹ്തക്കിലെ ആശുപത്രിയിലായിരുന്നു ജനനം. എന്നാൽ മൂന്നാംദിവസം, ജൂൺ മൂന്നിന് നീരജ് ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നു. ഭാര്യ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നീരജ് സോളങ്കിക്കെതിരെ കൊലക്കുറ്റം ചുമത്തി. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഹരിയാനയിൽ നിന്നാണ് പോലീസും ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടിയത്.

ജൂൺ 3ന് സുൽത്താൻപുരി പൊലീസ് സ്റ്റേഷനിൽ വന്ന ഫോൺകോളിനെ തുടർന്നാണ് രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്. ഇരട്ട പെൺകുട്ടികളെ നീരജ് കൊലപ്പെടുത്തി ശ്‌മശാനത്തിൽ കുഴിച്ചിട്ടതായി ഇയാളുടെ ബന്ധുതന്നെയാണ് വിളിച്ചുപറഞ്ഞത്. തുടർന്ന് ജൂൺ 5ന് മൃതദേഹങ്ങൾ പുറത്തെടുത്ത് മംഗൾപുരിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. ജൂൺ 6ന് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  3 minutes ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  6 minutes ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  12 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  8 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago