HOME
DETAILS

ബാര്‍കോഴ അന്വേഷണം; കോണ്‍ഗ്രസും പ്രതിരോധത്തില്‍

  
backup
August 30 2016 | 18:08 PM

%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരേയുള്ള തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവും യു.ഡി.എഫിലെ ചിലരെ വിജിലന്‍സ് നോട്ടമിട്ടതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. മാണിക്കുപുറമേ ഉമ്മന്‍ചാണ്ടിക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളിലേയ്ക്കും അന്വേഷണം വ്യാപിക്കുമെന്ന ആശങ്കയാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി ബാര്‍കോഴ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചെന്നാണ് അന്നത്തെ പ്രതിപക്ഷത്തിന്റെ മുഖ്യആരോപണം.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍ സുകേശന്‍ കഴിഞ്ഞദിവസം കോടതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്‍.ഡി.എഫിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. വീണ്ടും മൊഴിയെടുക്കുമ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത ഒരുവിഭാഗം ബാറുടമകള്‍ പഴയ നിലപാടു മാറ്റിപ്പറഞ്ഞാല്‍ അന്വേഷണം വഴിമാറും. എന്നാല്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശന്റെ വിശ്വാസ്യതയെ ചോദ്യംചെയ്താവും ബാര്‍ കോഴകേസിനെ യു.ഡി.എഫ് പ്രതിരോധിക്കുക.

സുപ്രധാനമായ ബാര്‍കോഴ കേസ് അന്വേഷിച്ച ഒരു ഉദ്യോഗസ്ഥന്‍ തന്നെ കേസ് അട്ടിമറിച്ചെന്നാരോപിച്ചു വിജിലന്‍സ് കോടതിയെ സമീപിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്നാണ് യു.ഡി.എഫ് കരുതുന്നത്. മാണിക്കെതിരേ സി.പി.എം പ്രതികാരരാഷ്ട്രീയം കളിക്കുന്നുവെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പരാമര്‍ശത്തിന്റെ കാരണവും ഇതാണ്.
യു.ഡി.എഫിന്റെ ഭരണകാലത്തു മാണിയെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.എം നീക്കം നടത്തിയിരുന്നതായി പി.സി ജോര്‍ജ് എം.എല്‍.എ ഉള്‍പ്പെടെ പലരും വെളിപ്പെടുത്തിയിരുന്നു.

ഇതേ അവസരത്തിലാണ് ബാര്‍കോഴ വിവാദം തലപൊക്കിയത്. യു.ഡി.എഫില്‍ നിന്നു പുറത്തുവന്ന മാണി എന്‍.ഡി.എയില്‍ ചേരുന്നുവെന്ന അഭിപ്രായം ഉയര്‍ന്നതോടെയാണു മാണിക്കുമേല്‍ വീണ്ടും കുരുക്കുവീണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  26 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  34 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  5 hours ago