സ്‌ക്രീന്‍ ഷെയറിങിനൊപ്പം ഓഡിയോയും, ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍; ഇനി വാട്‌സ്ആപ്പ് കളറാകും
ആശയവിനിമയം കൂടുതല്‍ സുഖകരമാക്കാന്‍ പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. ഓഡിയോയോടൊപ്പം തന്നെ സ്‌ക്രീന്‍ ഷെയറും ചെയ്യാം അതുപോലെ തന്നെ, ഓഡിയോ അയക്കുമ്പോള്‍ തന്നെ വീഡിയോയും കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത.
വീഡിയോ കാളുകളില്‍ പങ്കെടുക്കാവുന്നവരുടെ കൂട്ടുന്നതും ഒരു പുതിയ ഫീച്ചറാണ്. ഇതു വഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു. അതോടൊപ്പം വീഡിയോ കോളില്‍ സ്പീക്കര്‍ സ്‌പോട്ട്‌ലൈറ്റും വരുന്നതോടുകൂടി ആരാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കുന്നതും എളുപ്പമാകും. ഈ അപ്ഡേറ്റുകളെല്ലാം വരുന്നതോടെ വാട്ട്‌സാപ്പ് കാളിംഗ് കൂടുതല്‍ മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ ആന്‍ഡ്രോയ്ഡില്‍ വോയിസ് മെസേജുകള്‍ക്കുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐഒഎസില്‍ വാട്ട്‌സാപ്പ് ഈ ഫീച്ചര്‍ കൊണ്ടുവന്നിരുന്നു.ഉപയോക്താവിന് അയച്ചതോ സ്വീകരിച്ചതോ ആയ വോയിസ് മെസേജുകള്‍ക്ക് താഴെ ട്രാന്‍സ്‌ക്രിപ്ഷന്‍ വേണോ എന്ന് ആവശ്യപ്പെട്ടുള്ള ഒരു പുതിയ ബാനര്‍ പ്രത്യക്ഷപ്പെടും. വോയിസ് മെസേജുകള്‍ കേള്‍ക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യങ്ങളിലും, മുഴുനീളന്‍ മെസേജുകള്‍ കേള്‍ക്കുമ്പോഴും അടക്കം വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണിത്.
WhatsApp is getting voice message transcription to turn voice notes into text
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."