അടുക്കളയില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഇല്ലേ....! എങ്കില്‍ ഈ രീതിയില്‍ ഒന്നു വൃത്തിയാക്കി നോക്കൂ
നമ്മുടെയൊക്കെ അടുക്കളയില്‍ എക്‌സ്‌ഹോസ്റ്റ് ഫാനുണ്ടായിരിക്കുമല്ലോ. നമ്മള്‍ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെയടക്കം പുകയും വായുവും മണവുമെല്ലാം പുറത്തേക്ക് എത്തിക്കുവാന്‍ ആണ് നമ്മള്‍ ഇത് വയ്ക്കുന്നത്. എന്നാല്‍ ഇവ വൃത്തിയാക്കാന്‍ ചില ടിപ്‌സുകളിതാ. എക്‌സ്‌ഹോസ്റ്റ് ഫാന്‍ ക്ലീന്‍ ചെയ്യാന്‍ ആദ്യം തന്നെ അതിന്റെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് ഊരിക്കളയുകയും ചെയ്യുക.
ഇതിലെ ഫാനിന്റെ അഴുക്ക് നീക്കുന്നതിനു വേണ്ടി സോപ്പുപൊടിയും ചൂടുവെള്ളവുമുപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. അധികവും മെഴുക്കോടെയുള്ള അഴുക്കായിരിക്കും ഫാനിലുണ്ടാവുക. ഇത് എളുപ്പം വൃത്തിയാക്കാനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത്. ഒരു തുണിയെടുത്ത് ഫാന്‍ നന്നായി തുടച്ച ശേഷം വൃത്തിയുള്ള മറ്റൊരു തുണികൊണ്ടു കൂടി തുടച്ചാല്‍ നന്നായി ക്ലീനായിരിക്കും.
ചെറുനാരങ്ങാ നീരും ഇതിന് ബെസ്റ്റാണ്. എക്‌സ്‌ഹോസ്റ്റ് ഫാന്‍ വൃത്തിയാക്കുന്നതിനായി ഒരു പാത്രത്തില്‍ കുറച്ച് ചൂടുവെള്ളമെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര് ഒഴിച്ച് മിക്‌സ് ചെയ്യുക. ശേഷം ഒരു തുണിയെടുത്ത് തുടച്ച ശേഷം മറ്റൊരു തുണി ഇതില്‍ മുക്കിയെടുത്ത് നന്നായി തുടച്ചെടുക്കുക. നല്ല ഫിനിഷിങ് ഉണ്ടായിരിക്കും.
ഇതുപോലെ വിനാഗിരിയുണ്ടെങ്കില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഇതില്‍ വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഇതില്‍ തുണി മുക്കിയെടുത്ത് നന്നായി തുടച്ചടെക്കുക. ശേഷം ഉണങ്ങിയ തുണികൊണ്ട് കൂടി ഒന്നു തുടച്ചെടുത്താല്‍ നല്ല ക്ലീന്‍ ആയിരിക്കും. കൈകളില്‍ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്. അതു പോലെ എക്‌സഹോസ്റ്റ് ഫാനിന്റെ ബ്ലെയ്ഡ് കൈയില്‍ തട്ടി മുറിയാതിരിക്കാനും ശ്രദ്ധിക്കുക.
ഇനി അഴുക്കും ചെളിയും കൂടുതലാണെങ്കില്‍ വൃത്തിയാക്കാന്‍ ബേക്കിങ് സോഡ ഉപയോഗിക്കുന്നത് നന്നായിരിക്കും.
ആദ്യം പൊടി തുടച്ചെടുത്ത ശേഷം ബേക്കിങ് സോഡ കുറച്ചെടുത്ത് വെള്ളത്തില്‍ കട്ടിയായി കലക്കി ഫാനിന്റെ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞ് ഇതൊരു തുണിവച്ച് തുടച്ചെടുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."