യുഎഇ ലൈസെൻസ് വേണോ? ഈ രാജ്യക്കാർക്ക് ഇനി എല്ലാം എളുപ്പം; രാജ്യങ്ങളുടെ പട്ടിക ഇതാ
ദുബൈ: ദുബൈയിലോ യുഎഇയുടെ വിവിധ സ്ഥലങ്ങളിലോ എത്തുന്നവരുടെ വലിയ ഒരു സ്വപ്നം ആയിരിക്കും അവിടുത്തെ മനോഹരമായ റോഡുകളിലൂടെ ഒരു വാഹനം ഓടിച്ച് പോകണം എന്നുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ റോഡിൽ ഇറങ്ങിയാൽ ക്യാമറയും പിന്നാലെ പൊലിസും പിടികൂടാൻ അധിക സമയം വേണ്ടി വരില്ല. എന്നാൽ നമുക്ക് മറ്റൊരു രാജ്യത്തെ ലൈസൻസ് ഉണ്ടെങ്കിൽ അത് യുഎഇ ലൈസൻസിലേക്ക് മാറ്റാൻ സാധിക്കും.
അത്തരത്തിൽ മാറ്റാൻ സാധിക്കുന്ന അന്തരാഷ്ട്ര ലൈസൻസുകൾ ഉള്ള രാജ്യങ്ങളുടെ ലിസ്റ്റ് യുഎഇ ഭരണകൂടം പുറത്തിവിട്ടിട്ടുണ്ട്. ദുബൈയിൽ ഈ രാജ്യങ്ങളുടെ ലൈസൻസ് ഉള്ളവർക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന നിരവധി വഴികൾ ഉണ്ട്. അതറിയണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി. അതേസമയം യുഎഇ സ്വീകരിക്കുന്ന അന്താരാഷ്ട്ര ലൈസൻസ് ഉള്ള രാജ്യങ്ങളുടെ പട്ടികയാണ് താഴെ നൽകിയിട്ടുള്ളത്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഇതിൽ ഇന്ത്യയില്ല. പക്ഷെ മറ്റു രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് ഈ ലിസ്റ്റ് ഉപകാരപ്പെടും. ആ രാജ്യങ്ങൾ ഇവയാണ്.
ഓസ്ട്രേലിയ
ഓസ്ട്രിയ
ബഹ്റൈൻ
ബെൽജിയം
കാനഡ
ഡെൻമാർക്ക്
ഫിൻലാൻഡ്
ഫ്രാൻസ്
ജർമ്മനി
ഗ്രീസ്
ഹോളണ്ട്
ഹോങ്കോംഗ്
അയർലൻഡ്
ഇറ്റലി
ജപ്പാൻ
കുവൈത്ത്
ന്യൂസിലാന്റ്
നോർവേ
ഒമാൻ
പോളണ്ട്
പോർച്ചുഗൽ
ഖത്തർ
റൊമാനിയ
സൗദി അറേബ്യ
ദക്ഷിണാഫ്രിക്ക
ദക്ഷിണ കൊറിയ
സിംഗപ്പൂർ
സ്പെയിൻ
സ്വീഡൻ
സ്വിറ്റ്സർലൻഡ്
തുർക്കി
യുകെ
യു.എസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."