പ്ലസ് വണ്‍: അധിക ചെലവില്ല, എന്നിട്ടും അവഗണിച്ച് സർക്കാർ
മലപ്പുറം: കാസർക്കോട്ടും മലപ്പുറത്തും പ്ലസ്‌വണ്ണിന് കൊമേഴസ്, ഹ്യുമാനിറ്റീസ് അധിക ബാച്ചുകൾ അനുവദിച്ചപ്പോൾ ചെലവ് വർധിക്കാത്ത രീതിയിൽ നടത്താൻ പറ്റുന്ന ഒരു സയൻസ് ബാച്ച് മാത്രം പ്രവർത്തിക്കുന്ന സ്‌കൂളുകളെ പരിഗണിക്കാതെ സർക്കാർ. കാസർക്കോടും മലപ്പുറത്തും സയൻസ് ബാച്ച് ഒരു ക്ലാസ് മാത്രമായി പ്രവർത്തിക്കുന്ന നിരവധി സ്‌കൂളുകളുണ്ട്. ഇവിടെ അധ്യാപകർക്ക് മതിയായ ക്ലാസുകളില്ല. ഇത്തരം സ്‌കൂളുകളിൽ ഒരു ബാച്ച് കൂടി അനുവദിച്ചാൽ താൽക്കാലിക അധ്യാപകരെ നിയമിക്കേണ്ട ആവശ്യം വരാതെ തന്നെ അധ്യയനം നടത്താനാവും. സയൻസ് ബാച്ചുകളിൽ കുട്ടികൾക്ക് പഠിക്കാൻ അവസരം കൂടുകയും ചെയ്യും.
മലപ്പുറം ജില്ലയിൽ 120 ബാച്ചുകളും കാസർകോട് 18 ബാച്ചുകളുമാണ് സർക്കാർ താൽക്കാലികമായി അനുവദിച്ചത്. ഇതിൽ ഹ്യുമാനിറ്റീസും കൊമേഴ്‌സും മാത്രമാണ് ഉൾപ്പെടുത്തിയത്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 168, കാസർക്കോട് 59 സയൻസ് ബാച്ചുകളും സർക്കാർ സ്‌കൂളുകളിൽ നിലവിലുണ്ട്. ലാബ് സൗകര്യത്തിന്റെ പേരിലാണ് സയൻസ് ബാച്ച് ഇരു ജില്ലകൾക്കും അനുവദിക്കാത്തതെന്നാണ് സർക്കാർ വാദം.
എന്നാൽ, ഇരു ജില്ലകളിലും പ്ലസ്‌വണ്ണിന് ഒരു സയൻസ് ബാച്ച് മാത്രമുള്ള നിരവധി സ്‌കൂളുകളുണ്ട്. ഇവിടെ അധ്യാപകർക്ക് ആഴ്ചയിൽ 16 പീരീഡ് മാത്രമാണ് ഉള്ളത്. സീനിയർ അധ്യാപകരാണ് പലരും. 28 മുതൽ 32 പീരീഡ് ഒരു അധ്യാപകന് ആവാമെന്നാണ് കെ.എസ്.ആറിലുള്ളത് (കേരള സർവിസ് റൂൾ). 16 പിരീഡിൽ താഴെയുള്ളവർ ജൂനിയറും 16 പിരീഡിന് മുകളിലുള്ളവർ ജൂനിയർ അധ്യാപകരുമാണ്.
ഇത്തരം സ്‌കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചാൽ താൽക്കാലിക അധ്യാപകരെ നിയമിക്കാതെ തന്നെ നിലവിലെ ലാബ് പ്രയോജനപ്പെടുത്തി ക്ലാസ് പ്രവർത്തിപ്പിക്കാനാവും. ജൂനിയർ അധ്യാപകരെ പ്രമോട്ട് ചെയ്താലും ഇത്തരം സ്‌കൂളുകളിൽ സയൻസ് ബാച്ച് അധിക ചെലവില്ലാതെ നടത്താം. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ പരിശോധനകൾ നടന്നിട്ടില്ല.
എല്ലാം താൽക്കാലികം തന്നെ
മലപ്പുറം: മലാബറിൽ അനുവദിക്കുന്ന താൽക്കാലിക ബാച്ചുകളും പ്രവർത്തനവുമെല്ലാം താൽക്കാലികം തന്നെ. ഇത്തരം ബാച്ചുകളിൽ പഠിപ്പിക്കാനെത്തുന്നത് താൽക്കാലിക അധ്യാപകരാണ്. ഇതു വിദ്യാർഥികളുടെ പഠന നിലവരാത്തെ ബാധിക്കാറുണ്ട്. ഇതര ജില്ലകളിൽ 12,000 സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാറിൽ താൽക്കാലിക ക്ലാസ്മുറിയിൽ ഇരുന്ന് പഠിക്കേണ്ട സ്ഥിതിയുള്ളത്.
പുതുതായി മലപ്പുറം, കാസർക്കോട് ജില്ലകൾക്ക് അനുവദിച്ച അഡീഷനൽ ബാച്ചുകൾ ഈ ആഴ്ചയിലെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടും. ഇരു ജില്ലകളിലുമായി 138 ബാച്ചുകളിൽ 60 വീതം കുട്ടികൾ ഒരു ക്ലാസിലിരുന്നാൽ അധികമായി 8,280 സീറ്റുകളുണ്ടാവും. ഈ ബാച്ചുകൾ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Despite being low cost, the Plus One program is still being neglected by the government. Read more about the implications for students and the education system
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."