HOME
DETAILS

പരാതി പറയാം, മുഖം നോക്കാതെ അറിയിക്കാൻ പൊലിസുകാർക്ക് ഗൂഗിൾ ഫോം 

  
Web Desk
July 15 2024 | 02:07 AM

Google Form for Police Reporting Without Revealing Identity

കോഴിക്കോട്: ഏമാൻമാരുടെ തെറ്റുകളും കുറ്റങ്ങളുമെല്ലാം മുഖം നോക്കാതെ പൊലിസുകാർക്ക് ഇനി തുറന്നു പറയാം. മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള മാനസിക പീഡനം മുതൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ വരെ പൊലിസുകാരെ അസ്വസ്ഥമാക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കാനാണ് ഗൂഗിൾ ഫോം തയാറാക്കിയിട്ടുള്ളത്.

പരാതികളും പ്രശ്‌നങ്ങളും രേഖാമൂലം എഴുതി നേരിട്ട് സമർപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പ്രത്യേക ഗൂഗിൾ ഫോം സഹായകമാകും. പൊലിസുകാരുടെ പരാതികൾ കേൾക്കാൻ മേലധികാരികൾ തയാറാവാത്തത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഗൂഗിൾ ഫോം വഴി ആവലാതികൾ അയക്കാൻ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർ സൗകര്യമൊരുക്കിയത്.

പൊലിസ് സേനാംഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആവലാതികളുണ്ടെങ്കിൽ ഗൂഗിൾഫോം അയച്ചുതരാമെന്ന് കമ്മിഷണർ പുറത്തിറക്കിയ സർക്കുലറിലുണ്ട്. പരാതി ഫോമിൽ ഡ്യൂട്ടിയിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നാണ് ചോദിക്കുന്നത്. പേര്, തസ്തിക, ജോലി ചെയ്യുന്ന യൂനിറ്റ്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നീ വിവരങ്ങളും നിങ്ങൾക്ക് എന്തു സഹായമാണ് ആവശ്യമെന്നുമാണ് ചോദിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്. അതേസമയം, ഗൂഗിൾഫോമിൽ കമ്മിഷണർ മുമ്പാകെ മറ്റു പൊലിസുദ്യോഗസ്ഥരുടെ തെറ്റുകളും മറ്റും രേഖാമൂലം ചൂണ്ടിക്കാട്ടുന്നതിൽ പൊലിസുകാർക്കിടയിൽ ആശങ്കകളുണ്ട്. പരാതി നൽകിയതിന്റെ പേരിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉടലെടുക്കുമോയെന്ന ആശങ്കയാണ് പൊലിസുകാർക്കുള്ളത്.

ജോലി സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ചു പോലും ഭയം കാരണം പരാതി അറിയിക്കാൻ സാധിക്കാത്തവർ ഇപ്പോഴുമുണ്ട്. അതേസമയം, നിരവധി പേർ ഇതിനെ സ്വാഗതം ചെയ്യുകയും പരാതികൾ അയക്കാൻ തയാറാവുകയും ചെയ്തതായാണ് വിവരം. പൊലിസുകാരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഡി.ജി.പിയുടെ നിർദേശമുണ്ട്. തുടർന്നാണ് ഗൂഗിൾ ഫോം ഉപയോഗപ്പെടുത്താൻ കമ്മിഷണർ തീരുമാനിച്ചത്.

പൊലിസ് ഉദ്യോഗസ്ഥരുടെ സർവിസ് സംബന്ധമായും വ്യക്തിപരമായുമുള്ള പരാതികൾ പരിഹാരിക്കാൻ നേരത്തെ സഭ ചേർന്നിരുന്നു. പിന്നീട് ഇതെല്ലാം നിലച്ചു. പൊലിസുകാർക്കിടയിലെ മാനസിക സമ്മർദം കണക്കിലെടുത്ത് മുൻ ഡി.ജി.പി അനിൽകാന്ത് സഭ ചേരണമെന്ന് ജില്ലാ പൊലിസ് മേധാവിമാർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരവ് മുക്കി. പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ കോഴിക്കോട് സിറ്റി സമ്മേളനത്തിൽ ഉത്തരമേഖലാ ഐ.ജി കെ. സേതുരാമനും പൊലിസുകാർക്ക് പരാതി പറയാൻ ഇടമില്ലെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് സഭയ്ക്ക് പകരം ഗൂഗിൾ ഫ്ളാറ്റ്ഫോമിൽ പരാതി പറയാൻ പൊലിസുകാർക്ക് സൗകര്യമൊരുക്കിയത്.

Police can now handle complaints and mental distress affecting professionals and personal issues, by opening the face without looking: Google Form for Police Reporting Without Revealing Identity



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago