HOME
DETAILS

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലിസുകാരൻ അറസ്റ്റിൽ

  
Salah
July 15 2024 | 06:07 AM

kannur police officer arrested for tried to kill petrol pump worker

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലിസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ എ.ആർ ക്യാമ്പ് ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇന്നലെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇയാൾക്കെതിരെ കേസിനു പുറമെ, വകുപ്പുതല നടപടിയായി സിറ്റി പൊലിസ് കമ്മിഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിക്കവേ തടഞ്ഞ പമ്പ് ജീവനക്കാരൻ അനിൽകുമാറിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെ കണ്ണൂര്‍ സ്‌റ്റേഡിയത്തിന് മുന്നിലുള്ള എ.കെ.ജി ആശുപത്രിക്ക് സമീപമുള്ള എം.കെ.പി.ടി എന്ന പമ്പിലാണ് സംഭവമുണ്ടായത്. വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനായി തന്റെ സ്വിഫ്റ്റ് കാറിലെത്തിയ സന്തോഷ് എണ്ണയടിച്ചതിന് ശേഷം പണം നല്‍കാതെ പുറത്തേക്ക് പോവുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പമ്പിലെ ജീവനക്കാരൻ അനില്‍കുമാർ ഇയാളെ പിന്തുടര്‍ന്നു. പിന്നാലെ കാര്‍ നിര്‍ത്തിയ സന്തോഷ് പകുതി പണം നല്‍കി. എന്നാല്‍ മുഴുവനും വേണമെന്ന് അനില്‍കുമാർ ആവശ്യപ്പെട്ടു. എന്നാൽ കാറിന് മുന്നിൽ നിന്നിരുന്ന അനിൽകുമാറിനെ പൊലിസുകാരന്‍ കാർ കൊണ്ട് ഇടിക്കുകയും, മെയിന്‍ റോഡില്‍ അരക്കിലോമീറ്ററോളം അനിലിനെ കാറിന്റെ ബോണറ്റില്‍ വഹിച്ച് കാര്‍ ഓടിക്കുകയായിരുന്നു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പമ്പുടമകള്‍ പൊലിസില്‍ ഹാജരാക്കിയിട്ടുണ്ട്. നേരത്തെയും സമാനമായ സംഭവങ്ങളിൽ സന്തോഷിനെതിരെ കേസുകളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബറില്‍ ഇയാള്‍ മറ്റൊരു പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഇടിച്ച് കയറ്റിയിരുന്നു. അന്ന് വാഹത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.

അതേസമയം, സംഭവത്തിൽ വധശ്രമത്തിനാണ് സന്തോഷിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ ഇയാളെ വൈകാതെ പൊലിസ് ചോദ്യംചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  5 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago