ADVERTISEMENT
HOME
DETAILS

ഇന്ത്യന്‍ മിലിട്ടറി കോളജ് പ്രവേശനം:   ഇപ്പോള്‍ അപേക്ഷിക്കാം

ADVERTISEMENT
  
July 17 2024 | 03:07 AM

Indian Military College Admission:  
Apply now

 

യോഗ്യതാ പരീക്ഷ ഡിസംബര്‍ 1ന്


ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്കുള്ള യോഗ്യതാ പരീക്ഷ ഡിസംബര്‍ 1ന് തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫിസില്‍ നടക്കും.

യോഗ്യത 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാര്‍ഥി പ്രവേശനസമയത്ത് (2025 ജൂലൈ 1-ന് ) ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ 7-ാം ക്ലാസില്‍ പഠിക്കുകയോ 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാര്‍ഥി 2012 ജൂലൈ 2-നും 2014 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.

അപേക്ഷ

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ അപേക്ഷിക്കണം. 
ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www.rimc.gov.in ല്‍ ലഭ്യമാണ്. മേല്‍വിലാസം വ്യക്തമായി പിന്‍കോഡ്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഇംഗ്ലിഷ് വലിയ അക്ഷരത്തില്‍ എഴുതണം.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30ന് മുന്‍പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരവനന്തപുരം  12 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കേളജില്‍നിന്ന് ലഭിച്ച അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോര്‍ട്ട് സൈസ് വലിപ്പത്തിലുള്ള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉള്ളടക്കം ചെയ്തിരിക്കണം.), ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍, സ്ഥിരം മേല്‍വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ 2 പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ 2 പകര്‍പ്പ് , 9.35 ത 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 days ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 days ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 days ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  3 days ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  3 days ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  3 days ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  3 days ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  3 days ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  3 days ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  3 days ago