HOME
DETAILS

'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' ഇസ്‌റാഈല്‍ സര്‍ക്കാറിന് തലവേദനയായി തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്‍മാരുടെ പ്രതിഷേധം

  
Web Desk
July 17, 2024 | 6:47 AM

Israel’s ultra-Orthodox headache

തെല്‍ അവീവ്: ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്‍മാര്‍. 'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' എന്ന മുദ്രാവാക്യവുമായി ഹരേദി ജൂതന്‍മാര്‍ തെരുവിലിറങ്ങിയത് നെതന്യാഹു സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.   

മധ്യ ഇസ്‌റാഈലില്‍ ഹൈവേ തടഞ്ഞ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് ഏറ്റുമുട്ടലുണ്ടായി. തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്‍മാര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമായ ബ്‌നെയ് ബ്രേക്ക് നഗരത്തിന് സമീപത്തെ ഹൈവേ നാലാണ് ഹരേദി ജൂത വിഭാഗക്കാര്‍ ഉപരോധിച്ചത്. 

hared jew2.jpeg
 
ഇസ്‌റാഈലിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹരേദി ജൂത വിഭാഗക്കരെയും ഇതിനായി തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വരുന്ന ഞായറാഴ്ച മുതല്‍ ഇവരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം വീണ്ടും വ്യാപകമായി. 

സൈനികര്‍ക്കെതിരേയും ഇവര്‍ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ദിവസം ഹരേദി യുവാക്കള്‍ രണ്ട് ഇസ്‌റാഈലി സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നു.  കൊലപാതകികളാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. കുപ്പികള്‍ കാറിന് നേരെ വലിച്ചെറിയുകയും ചെയ്തു യുവാക്കള്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

hared jew3.jpeg

ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തില്‍ വലിയ തോതിലുള്ള ആള്‍ക്ഷാമം നേരിടുകയാണ് ഇസ്‌റാഈല്‍ സൈന്യം.  ഗസ്സയില്‍ നിരവധി ഇസ്‌റാഈലി സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. പതിനായിരത്തിന് മുകളില്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് സൈനികര്‍. ഗസ്സക്ക് പുറമെ വടക്കന്‍ ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും വലിയ ആക്രമണം സയണിസ്റ്റ് സേന നേരിടുന്നുണ്ട്. ഫലമോ പലരും സൈന്യത്തോടൊപ്പം ചേരാനും യുദ്ധഭൂമിയിലേക്ക് പോകാനും മടിക്കുകയാണ്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇസ്‌റാഈലിലെ സുപ്രിംകോടതി ഹരേദി ജൂതന്‍മാരെയും നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരക്കാര്‍ പഠിക്കുന്ന മതസ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈന്യത്തില്‍ സേവനമനുഷ്ഠിക്കണമെന്നാണ് ഇസ്‌റാഈല്‍ നിയമം. പുരുഷന്‍മാര്‍ക്ക് 32 മാസവും സ്ത്രീകള്‍ക്ക് 24 മാസവുമാണ് നിര്‍ബന്ധിത സൈനിക സേവനം. എന്നാല്‍, ഇതില്‍നിന്ന് ഹരേദികളെ ഒഴിവാക്കിയത് പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കവിഷയമാണ്. ഇതാണ് ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായിരിക്കുന്നത്. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

hared jew4.jpeg

ഇസ്‌റാഈല്‍ ജനസംഖ്യയുടെ 13 ശതമാനം വരുന്ന വിഭാഗമാണ് ഹരേദി ജൂതന്‍മാര്‍. ഇവരില്‍പെട്ട ബഹുഭൂരിഭാഗം പേരും സൈനിക സേവനം അനുഷ്ഠിക്കുന്നില്ല. പകരം മതഗ്രന്ഥമായ തോറ പഠിക്കാനായാണ് ഇവരുടെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. 

പഠനം ഉപേക്ഷിച്ചവരെയടക്കം സൈന്യത്തില്‍ ചേര്‍ക്കാനായി അധികൃതര്‍ ജൂത സെമിനാരി തലവന്‍മാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സൈന്യത്തില്‍ ഹരേദികള്‍ക്ക് മാത്രമായി യൂനിറ്റ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, സൈന്യത്തിലേക്കുള്ള റിക്രൂട്ട് അവഗണിക്കണമെന്ന് പല പുരോഹിതന്‍മാരും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഹരേദി വിഭാഗക്കാരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്ന് മതപുരോഹിതനായ മുന്‍ സെഫേര്‍ദി ചീഫ് റബ്ബി യിത്സാക് യോസഫ് അധികൃതരോട് ആവശ്യപ്പെട്ടു. തോറയുടെ പുത്രന്‍മാരായ പണ്ഡിതന്‍മാരെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കണം. നിലവില്‍ പഠനം നിര്‍ത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. അവിടെ പല മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ അങ്ങോട്ട് പോകാന്‍ പാടില്ലെന്നും യിത്സാക് യോസഫ് പറഞ്ഞു. നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കിയാല്‍ ഇസ്‌റാഈലില്‍നിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് ഇദ്ദേഹം നേരത്തേ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  14 days ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  14 days ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  14 days ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  14 days ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  14 days ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  14 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  14 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  14 days ago