പണിമുടക്കി മൈക്രോസോഫ്റ്റ് വിൻഡോസ്; നിശ്ചലമായി സൈബർ ലോകം
മൈക്രോസോഫ്റ്റ് വിൻഡോസ് ലോകമാകെ പണിമുടക്കി. മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെയാണ് മൈക്രോസോഫ്റ്റ് പണിമുടക്കാൻ കാരണമായതെന്നാണ് വിവരം. കമ്പ്യൂട്ടറുകൾ ഓൺ ചെയ്യുമ്പോൾ നീല നിറത്തിലുളള സന്ദേശം സ്‌ക്രീനിൽ തെളിഞ്ഞ് നിൽക്കുകയാണ്. മൈക്രോസോഫ്റ്റ് പണിമുടക്കിയതോടെ ലോകത്താകെയുള്ള ഐ.ടി കമ്പനികളും നിശ്ചലമായി.
ഇന്ന് രാവിലെയോടെയാണ് ലോകമാകെയുള്ള സൈബർ ലോകം നിശ്ചലമായത്. ഇന്ത്യ, യുഎസ്, യുകെ, ഓസ്‌ട്രേലിയ, ജർമ്മനി ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐ.ടി സംവിധാനങ്ങൾ തകരായിലായി. ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പടെ മിക്ക സ്ഥാപനങ്ങളുടെയും സേവനങ്ങൾ മൈക്രോസോഫ്റ്റ് തകരാർ മൂലം തടസ്സപ്പെട്ടു.
നിരവധി ഉപയോക്താക്കൾ ഈ പ്രശ്നം നേരിട്ടതായി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം X ൽ അറിയിച്ചു. ലാപ്‌ടോപ്പ് / പിസി റീസ്റ്റാർട്ട് ചെയ്യണമെന്ന് കാണിച്ചുള്ള സന്ദേശമാണ് കാണിക്കുന്നത്. സേവനങ്ങൾ തടസ്സപ്പെട്ടതോടെ തകരാർ പരഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യതമാക്കിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്ക് പരാജയപ്പെടുകയും മൈക്രോസോഫ്റ്റ് നിലക്കുകയും ചെയതത്. തകരാർ കണ്ടെത്തി 10 മണിക്കൂർ പിന്നിട്ടതോടെയാണ് പ്രശ്നം ലോകമാകെ പടർന്നാതായി കണ്ടെത്തിയത്.
മൈക്രോസോഫ്റ്റ് വിൻഡോസിന് സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിനാണ് സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്ട്രൈക്ക് ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."