HOME
DETAILS

ജോലി അന്വേഷിക്കുകയാണോ, നിങ്ങളുടെ റിക്രൂട്ടര്‍ വ്യാജമാണോ എന്നറിയാം ഈ 5 ലക്ഷണങ്ങളിലൂടെ

  
Abishek
July 19 2024 | 09:07 AM

If you are looking for a job, you can tell if your recruiter is fake with these 5 signs

യു.എ.ഇ യിലെയും സഊദിയിലെയും പ്രൊഫഷണലുകളില്‍ 62 ശതമാനവും ഈ വര്‍ഷം പുതിയ ജോലി അന്വേഷിക്കുന്നുണ്ടെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. ഇത് മത്സരാധിഷ്ടിത തൊഴില്‍ വിപണിക്ക് കാരണമാകുന്നു. ഇത്തരം മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ തൊഴില്‍ കണ്ടെത്താനാവാതെ നിരാശരായ തൊഴിലന്വേഷകരെ കാത്തിരിക്കുന്ന തട്ടിപ്പുകാര്‍ക്കും ഇത് പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് സ്വയം സംരക്ഷിക്കാനുള്ള 5 വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.    

1. ഔദ്യോഗിക ഇ-മെയില്‍ വിലാസം ഉണ്ടാകില്ല
 
ഒരു ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടാത്ത ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് ബന്ധപ്പെടുന്നതെങ്കില്‍ അത് നിങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. തട്ടിപ്പുകാര്‍ സാധാരണയായി ആളുകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചിക്കുന്നത് ജി-മെയില്‍ അല്ലെങ്കില്‍ യാഹൂ പോലുള്ള സൗജന്യ ഇ-മെയില്‍ ഐഡി ഡൊമെയ്‌നുകളാണ്. ഓര്‍ഗനൈസേഷന്റെ പേര് ഫീച്ചര്‍ ചെയ്യുന്ന ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളില്‍ നിന്നു മാത്രമേ നിയമാനുസൃത റിക്രൂട്ടര്‍മാര്‍ ആളുകളെ ബന്ധപ്പെടുകയുള്ളു. 

2. റാന്‍ഡം കോണ്‍ടാക്റ്റ് 

ജോലി സംബന്ധമായ അന്വേഷണം നടത്താതെയോ, ജോലിക്ക് അപേക്ഷിക്കാതേയോ തന്നെ നിങ്ങള്‍ക്ക് അഭിമുഖത്തിനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ജാഗ്രത പാലിക്കുക. ഒരു നിയമാനുസൃത റിക്രൂട്ടര്‍ നിങ്ങള്‍ അവരുടെ സ്ഥാപനത്തിലേക്ക് ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അഭിമുഖത്തിനായി നിങ്ങളെ ക്ഷണിക്കുകയുള്ളു. 

3. ഉയര്‍ന്ന ശമ്പള വാഗ്ദാനങ്ങള്‍ 

വലിയ ശമ്പള വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളെ ആകര്‍ഷിക്കാനും തട്ടിപ്പുകാര്‍ ശ്രമിച്ചേക്കാം. ജോലിയുമായി ബന്ധപ്പെട്ട ശമ്പളത്തേക്കാളേറെ വാഗ്ദാനം ചെയ്താല്‍ നിങ്ങള്‍ ശ്രദ്ധിക്കുക. 

4. വ്യാകരണ പിശകുകള്‍ 

ഏതൊരു തട്ടിപ്പുകാരെയും പോലെ ഇവിടെയും അക്ഷരത്തെറ്റിനും മറ്റ് വ്യാകരണ പിശകുകള്‍ക്കും സാധ്യതയുണ്ട്. തട്ടിപ്പുകാര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യ കുറവിനും അവര്‍ സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പ്രൂഫ് റീഡ് ചെയ്യപ്പെടാതിരിക്കാനും സാധ്യതകള്‍ ഏറെയാണ്.

5. മുന്‍കൂറായി പണം ആവശ്യപ്പെടുക 

ഫീസെന്ന വ്യാജേന തട്ടിപ്പുകാര്‍ അപേക്ഷകരില്‍ നിന്ന് പണം ആവശ്യപ്പെടാറുണ്ട്. യു.എ.ഇയില്‍ നിയമവിരുദ്ധമായ വിസ നല്‍കല്‍ പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കും അവര്‍ പണം ആവശ്യപ്പെട്ടേക്കാം. റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഒരു നിയമാനുസൃത റിക്രൂട്ടര്‍ പണം ആവശ്യപ്പെടുകയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  7 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  7 days ago