HOME
DETAILS

വീട് പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണിക്കുമായി 50,000 രൂപ ലഭിക്കും, ഒരു രൂപപോലും തിരിച്ചടേക്കണ്ടതില്ല; ഇപ്പോള്‍ അപേക്ഷിക്കാം 

  
Web Desk
July 19 2024 | 12:07 PM

imbichibava-bhavana-punarudharana-padhatji-apply now-today

വീട് പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണിക്കുമായി 50,000 രൂപ ലഭിക്കും. ഒരു രൂപപോലും തിരിച്ചടേക്കണ്ടതില്ല. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന വിധവകള്‍,വിവാഹബന്ധം വേര്‍പെടുത്തിയ / ഉപേക്ഷിക്കപെട്ട സ്ത്രീകള്‍ക്കാണ് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയി വഴി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം ലഭിക്കുക.

നിബന്ധനകള്‍ 
    •  അപേക്ഷയുടെ സ്വന്തം/  പങ്കാളിയുടെ പേരിലുള്ള വീടിൻറെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്.
    • അപേക്ഷ കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം.
    • ബി.പി.എല്‍ കുടുംബത്തിന് മുൻഗണനയുണ്ട്.
    • അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവയ്ക്ക് മുൻഗണന നൽകും.
സമര്‍പ്പിക്കേണ്ട രേഖകള്‍ 
 
  1. റേഷന്‍ കാര്‍ഡിന്റെ കോപ്പി 

  2. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തം പേരിലുളള വസ്തുവിന്റെ നികുതിയടച്ച റസീറ്റിന്റെ കോപ്പി 

  3. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച സ്ഥിര താമസ സര്‍ട്ടിഫിറ്റ്

  4. വിധവയാണെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി

  5. വിവാഹ മോചിത /ഉപേക്ഷിക്കപ്പെട്ടവരാണെങ്കില്‍ ആയത്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി

  6. വീട്‌ റിപ്പയര്‍ ചെയ്യേണ്ടതുണ്ട്‌, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റില്‍ കുറവാണ്‌ എന്നിവ സാക്ഷ്യപ്പെടുത്തുന്ന വില്ലേജ്‌ ഓഫീസറുടെ /തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റൻറ് എഞ്ചിനീയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപ്രതം.

  7. അപേക്ഷകയ്ക്കോ/ അവരുടെ മക്കൾക്കോ മാനസിക-ശാരീരിക വെല്ലുവിളികള്‍ / കാന്‍സര്‍/കിഡ്നി പ്രശ്നം/ഹൃദ്രോഗ്യം/കരള്‍ സംബന്ധമായ അസുഖം/തളര്‍വാതം മറ്റു മാരക അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആയത്‌ തെളിയിക്കുന്ന രേഖകളുടെ കോപ്പി.

  8. മറ്റ്‌ വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും അനുകൂല്യം ലഭിച്ചിട്ടില്ലെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ / പഞ്ചായത്ത് സെക്രട്ടറി എന്നിവയിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ളത് മതിയാകുന്നതാണ്.
  9. റേഷന്‍ കാര്‍ഡിലെ പേരും അപേക്ഷകയുടെ പേരും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍, രണ്ടും ഒന്നാണെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.

    അതേസമയം സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കരുത്. 

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ)ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.minoritywelfare.kerala.gov.in./



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  a day ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a day ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a day ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago