കൈകൊണ്ട് എഴുതിയ ഇന്‍ഡിഗോയുടെ ബോര്‍ഡിങ് പാസ്; വൈറലായി ചിത്രം
കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ പ്രശ്‌നം വിമാന സര്‍വീസുകളെ നന്നായി ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ വിമാന ടിക്കറ്റ് ബുക്ക്, ചെക്ക്ഇന്‍ എന്നിവയ്ക്ക് തടസം നേരിട്ടു.
അതോടെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും നീണ്ട ക്യൂ തന്നെയായിരുന്നു. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയിലടക്കം ബോര്‍ഡിംഗ് പാസുകള്‍ കൈകൊണ്ട് എഴുതി നല്‍കുകയായിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ഈ ചിത്രങ്ങള്‍ എന്ന് നിരവധിയാളുകള്‍ വിശേഷിപ്പിക്കുമ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്‍ഡിഗോ കമ്പനി.
'അപ്രതീക്ഷിതമായ തിരിച്ചടികൊണ്ടാണ് ബോര്‍ഡിംഗ് പാസ് എഴുതി നല്‍കേണ്ടിവന്നത്. ഈ ഐടി പ്രതിസന്ധിക്കിടെ ക്ഷമയോടെ സഹകരിച്ച യാത്രക്കാര്‍ക്ക് നന്ദിയറിയിക്കുന്നു. റെട്രോ വൈബുള്ള ബോര്‍ഡിംഗ്പാസ് നിങ്ങളുടെ യാത്ര കൂടുതല്‍ അവിസ്മരണീയമാക്കിയിരിക്കുന്നു. ക്ലാസിക് ടച്ച് ആസ്വദിക്കുക, സുരക്ഷിതമായ യാത്ര നേരുന്നു എന്നുമായിരുന്നു ഇന്‍ഡിഗോയുടെ ട്വീറ്റ്'.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകളിലെ സാങ്കേതിക പ്രശ്‌നം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്ന് വ്യോമയാനമാണ്. അമേരിക്കയിലും യുകെയിലും ഓസ്‌ട്രേലിയയിലുമാണ് വിമാന സര്‍വീസുകളെ ഏറ്റവുമധികം ബാധിച്ചത്.
The Microsoft / CrowdStrike outage has taken down most airports in India. I got my first hand-written boarding pass today 😅 pic.twitter.com/xsdnq1Pgjr
— Akshay Kothari (@akothari) July 19, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."