കുട്ടികളുടെ ബെഡ് റൂം മനോഹരമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
നമ്മള്‍ വീട് നിര്‍മിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല റൂം ഒരുക്കുന്നത്. കുട്ടികള്‍ക്കും അവരുടെ ടേസ്റ്റ് അനുസരിച്ച് റൂം ഡിസൈന്‍ ചെയ്തു കൊടുക്കാറുണ്ട്. കുട്ടികള്‍ ഒരിടത്ത് അടങ്ങിയിരിക്കുന്നവരല്ല.
കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടം കളിക്കാനാണ്. അതുകൊണ്ട് അവരുടെ കളിപ്പാട്ടങ്ങള്‍ക്ക് കൃത്യമായ സ്ഥാനം നല്‍കുകയും നല്ലനല്ല ആര്‍ട് വര്‍ക്ക്‌സ് കുട്ടികളുടെ റൂമില്‍ വയ്ക്കുന്നതും നല്ലതാണ്.
കുട്ടികള്‍ക്ക് അവരുടെ റൂമില്‍ കയറി ചെല്ലാനും പേടിയില്ലാതെ അവിടെ ഇരിക്കാനും സാധിക്കുന്ന വിധത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതാവണം കുട്ടികളുടെ റൂം. അതുപോലെ
കുട്ടികളുടെ റൂമില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് വേണ്ടത് എല്ലായിപ്പോഴും പോസിറ്റീവ് എനര്‍ജിയാണ്. അതിനാല്‍ റൂമില്‍ ധാരാളം സ്‌പേസ് ലഭ്യമാകുന്ന രീതിയില്‍ വേണം കുട്ടികള്‍ക്ക് റൂം ഒരുക്കാന്‍.
കാണുമ്പോള്‍ തന്നെ നല്ല വിശാലവും വൃത്തിയും തോന്നിപ്പിക്കുന്ന വിധമായിരിക്കണം. ഇതിനായി റൂമില്‍ എന്തെല്ലാം സാധനങ്ങള്‍ വയ്ക്കണം, വയ്ക്കണ്ട എന്നെല്ലാം കൃത്യമായ പ്ലാനിങ് തയാറാക്കേണ്ടത് അത്യാവശ്യമാണ്.
കുട്ടികള്‍ക്ക് കൈ എത്തുന്ന രീതിയിലാവണം വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാന്‍ സ്‌റ്റോറേജ് ഉണ്ടാക്കുന്നത്. ഓരോന്നിനും കൃത്യമായ സ്‌പേസ് നല്‍കേണ്ടതും അനിവാര്യമാണ്.
കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ മടക്കി സൂക്ഷിക്കാന്‍ അറിയാത്തതിനാല്‍ തൂക്കിയിടാന്‍ പറ്റുന്ന സൗകര്യമുള്ള സ്റ്റോറേജ് സിസ്റ്റം ഒരുക്കുന്നതാവും നല്ലത്. ഇത് കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ കുറച്ചുകൂടെ എളുപ്പമായിരിക്കും.
നിറങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. വ്യത്യസ്ത നിറത്തിലുള്ള ഇരിപ്പിടങ്ങളും ടോയ്‌സുകളും ചുമരില്‍ തൂക്കിയിടുന്ന സാധനങ്ങളിലുമൊക്കെ വിവിധ നിറങ്ങള്‍ കൊണ്ടുവരുന്നത് നല്ലതാണ്.
അതുപോലെ, നല്ല പൂക്കളുകളോ കാര്‍ട്ടൂണുകളോ ഒക്കെയുള്ള കളര്‍ഫുള്‍ വിരികള്‍ വിരിക്കന്നത് കുട്ടികള്‍ക്ക് വളരെ ഇഷ്ടമാവും. നല്ല കടും കളറിനു പകരം ലൈറ്റ് ഷേയ്ഡ് നിറം ചുമരിന് നല്‍കുന്നതാണ് നല്ലത്.
ഇത്തരം ലൈറ്റ് ഷേ്ഡിനോടൊത്ത് ചേരുന്ന തരത്തില്‍ തന്നെയാണോ ലൈറ്റുകളും അലങ്കാര സാധനങ്ങളുമൊക്കെയെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അവരുടെ റൂം സിംപിളായിരിക്കുന്നതാണ് നല്ലത്. ബെഡായാലും ബെഡ്ഷീറ്റ് പുതപ്പ്, ചുമരിന്റെ നിറം, ഇന്റീരിയര്‍ എന്നിവയെല്ലാം തന്നെ കുട്ടികളുടെ ഇഷ്ടത്തിനൊത്ത് വളരെ സിംപിള്‍ ആക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
എങ്കിലേ കുട്ടികള്‍ക്ക് ആ റൂമിനോട് ഇഷ്ടം തോന്നുകയുള്ളൂ. മാത്രമല്ല, കളിപ്പാട്ടങ്ങളെല്ലാം വയ്ക്കുന്നത് അവര്‍ക്ക് സന്തോഷമുണ്ടാക്കുന്നതാണ്.
അവരുടെ മുറിക്കുള്ളില്‍ ഒരു ഊഞ്ഞാല്‍ കെട്ടുകയോ ഭിത്തികളില്‍ ഒരു ചോക്ക് ബോര്‍ഡ് വാളോ ആര്‍ട്ട് ഗാലറിയോ ഒരുക്കാവുന്നതാണ്. നിറങ്ങളോട് ഇഷ്ടവും കൗതുകവും തോന്നുന്ന പ്രായമാണല്ലോ കുഞ്ഞുങ്ങള്‍ക്ക്.
അതുകൊണ്ട് ആകര്‍ഷകമായ നിറങ്ങള്‍ ചുവരിലടിക്കുന്നതും നല്ലതാണ്. അതുപോലെ ബുക്ക് ഷെല്‍ഫും സ്റ്റോറേജ് ബിന്നുമെല്ലാം അവര്‍ക്ക് എത്താവുന്ന രീതിയിലായിരുന്നാല്‍ മാത്രമേ അവര്‍ക്ക് സ്വന്തമായി ഓര്‍ഗനൈസ് ചെയ്യാന്‍ കഴിയൂ.
ഒരേ നിറത്തിലല്ലാതെ പലതരത്തിലുള്ള ലൈറ്റിങ് നല്‍കുകയും ഒരു ബെഡ്‌ലാംപ് വയ്ക്കുകയും ചെയ്യുന്നതും നന്നായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."