HOME
DETAILS

അർജുനെ കാണാതായ കുന്നിന്റെ മണ്ണിടിഞ്ഞ ഉപഗ്രഹ ദൃശ്യം ഐസ്ആർഒയുടെ കൈവശം ഇല്ല; ദൃശ്യത്തിനായി മറ്റു രാജ്യങ്ങളുടെ സഹായം തേടുന്നു

  
July 22, 2024 | 6:02 AM

isro have not images of ladslide in shiroor

കോഴിക്കോട്: മലയാളി ലോറി ഡ്രൈവർ അർജുനെ മണ്ണിടിഞ്ഞ് കാണാതായ ഉത്തരകന്നഡയിലെ ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല. മണ്ണിടിച്ചിൽ സംഭവിച്ച സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക് ഷിരൂർ കുന്നിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. അപകടം നടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപും അതിനുശേഷം വൈകിട്ട് 6നുമാണ് ഈ പ്രദേശത്തെ ദൃശ്യങ്ങൾ ഉപഗ്രഹങ്ങളിൽ ഉള്ളത്.

ഉപഗ്രഹങ്ങൾ സദാസമയം കറങ്ങിക്കൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചാണ് സാധാരണ ദൃശ്യങ്ങൾ പകർത്തുന്നത്. അതിനാൽ ഒരേ സ്ഥലത്തെ തുടർച്ചയായ ദൃശ്യങ്ങൾ ലഭിക്കില്ല. അതിനാലാണ് സംഭവ സമയത്തെ ദൃശ്യങ്ങൾ ലഭിക്കാതെ പോയത്. അതിനു മുൻപും ശേഷവുമുള്ളത് പകർത്തിയിട്ടുണ്ട് താനും. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയിരുന്നു.

കർണാടകയിൽ ഐസ്ആർഒയ്ക്കു വേണ്ടി ഇക്കാര്യങ്ങൾ നടത്തുന്ന നോഡൽ ഏജൻസിയാണ് കർണാടക സ്റ്റേറ്റ് റിമോട്ട് സെൻസറിങ് ആപ്ലിക്കേഷൻ സെന്റർ. ഇവിടെ നടത്തിയ പരിശോധനയിൽ നിന്നാണ് സംഭവ സമയത്തെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി.വേണുഗോപാലാണ് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കാൻ ഐഎസ്ആർഒയിൽ‌ ഇടപെടൽ നടത്തിയത്. അർജുനായുള്ള തിരച്ചിലിൽ ഇത് ഉപകരിക്കുമെന്ന് കണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.

അതേസമയം, അപകടം നടക്കുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ ഉപഗ്രഹത്തിൽ ഇല്ലെങ്കിലും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ഏതെങ്കിലും രാജ്യത്തിന്റെ ഉപഗ്രഹം ഇവിടുത്തെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ അവ ലഭ്യമാക്കാനാണ് ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  10 days ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  10 days ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  10 days ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  10 days ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  10 days ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  10 days ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  10 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  10 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  10 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  10 days ago