HOME
DETAILS

ജിഡിപി 6.5% മുതല്‍ 7% വരെ വളരുമെന്ന് സാമ്പത്തിക സര്‍വ്വേ; ഭക്ഷ്യവില കുതിക്കുന്നു

  
Avani
July 22 2024 | 09:07 AM

economic-survey-2024-india-s-gdp-to-grow-at-6-5-7-latest info

ന്യൂഡല്‍ഹി: ബജറ്റിന് ഒരു ദിവസം മുന്‍പ് ധനമന്ത്രി സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്. പ്രധാനമായു സാമ്പത്തിക സര്‍വ്വേയില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 6.5 മുതല്‍ 7 ശതമാനം വരെയാണ് കണക്കാക്കിയിരിക്കുന്നത്. 

അതേസമയം രാജ്യത്ത് ഭക്ഷ്യോല്‍പന്ന വിലനിലവാരം (ഫുഡ് ഇന്‍ഫ്‌ലേഷന്‍) കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായെന്നും സര്‍വേ വ്യക്തമാക്കുന്നു. 2021-22ലെ 3.8 ശതമാനത്തില്‍നിന്ന് 7.5 ശതമാനത്തിലേക്കാണ് കഴിഞ്ഞവര്‍ഷത്തെ വളര്‍ച്ച. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, കാലം തെറ്റിപ്പെയ്ത മഴ, മോശം മണ്‍സൂണ്‍, വരള്‍ച്ച എന്നിവ കാര്‍ഷികോല്‍പാദനത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ചില്ലറ വിലക്കയറ്റത്തോത് (റീറ്റെയ്ല്‍ ഇന്‍ഫ്‌ളേഷന്‍) 2022-23ലെ 6.7ല്‍ നിന്ന് 202324ല്‍ 5.4 ശതമാനത്തിലേക്ക് കുറഞ്ഞത് നേട്ടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കൂടാതെ രാജ്യത്ത് മൊത്തം വരുമാനത്തിന്റെ 67 ശതമാനവും നേടുന്നത് ജനസംഖ്യയിലെ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള ആദ്യ 67 ശതമാനം പേരാണെന്നും വരുമാനത്തിന്റെ മൂന്നിലൊന്നും നേടുന്നത് ആദ്യ 10 ശതമാനം പേരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയില്‍ രണ്ടിലൊന്ന് പേരും തൊഴില്‍ വൈദഗ്ധ്യമുള്ളവരല്ല. നിര്‍മാണ (കണ്‍സ്ട്രക്ഷന്‍) മേഖലയാണ് തൊഴിലവസരങ്ങളില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ളവരെ കൂടുതലായി ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇന്ത്യയുടെ ധനക്കമ്മി 202526ല്‍ ജിഡിപിയുടെ 4.6 ശതമാനത്തിലേക്ക് താഴുമെന്നും സര്‍വേ പറയുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  5 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  5 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  5 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  5 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  5 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  6 days ago