HOME
DETAILS

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയില്‍; എ.കെ ശശീന്ദ്രന് റെക്കോര്‍ഡ്

  
July 23, 2024 | 5:23 AM

ak-saseendran-holds-record-for-consecutive-ministership

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയില്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് ഇനി എ.കെ ശശീന്ദ്രന്.  തുടര്‍ച്ചയായി 2364 ദിവസം (6 വര്‍ഷം 5 മാസം 22 ദിവസം) മന്ത്രിപദവിയിലിരുന്നാണ് ശശീന്ദ്രന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്.

രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരിലെ ബേബി ജോണ്‍, കെ. അവുക്കാദര്‍കുട്ടി നഹ, എന്‍. കെ ബാലകൃഷ്ണന്‍ (മൂന്നുപേരും 1970 ഒക്ടോബര്‍ 4  1977 മാര്‍ച്ച് 25; 2364 ദിവസം) എന്നിവര്‍ക്കൊപ്പമെത്തി ശശീന്ദ്രന്‍. 2018 ഫെബ്രുവരി 1 മുതല്‍ ശശീന്ദ്രന്‍ തുടര്‍ച്ചയായി മന്ത്രിയാണ്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ 2016 മേയ് 25  2017 മാര്‍ച്ച് 27 വരെ(306 ദിവസം) എ കെ ശശീന്ദ്രന്‍ മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ത്തന്നെ തിരിച്ചെത്തിയ 7 പേരില്‍ ഒരാളാണ് ശശീന്ദ്രന്‍. തുടര്‍ച്ചയായി 2065 ദിവസം മന്ത്രിയായ കെ കൃഷ്ണന്‍കുട്ടിക്കാണ് തൊട്ടു പിന്നില്‍.

മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയാല്‍ ഇക്കാര്യത്തില്‍ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2981 ദിവസം( 2016 മെയ് 25 മുതല്‍ ഇന്നുവരെ ) ആണ് തുടര്‍ച്ചയായി മന്ത്രിപദവിയിലിരുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Kerala
  •  an hour ago
No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  2 hours ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  2 hours ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  2 hours ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  2 hours ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  2 hours ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  3 hours ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  3 hours ago