HOME
DETAILS

ബംഗ്ലാദേശ് സംഘര്‍ഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുക്കുന്നു, യു.എ.ഇയില്‍ പ്രതിഷേധിച്ച 57 ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് തടവുശിക്ഷ 

  
Abishek
July 23 2024 | 05:07 AM

Bangladesh violence spreads to other countries, 57 Bangladeshis jailed for protesting in UAE

 

ധാക്ക / അബൂദബി സംവരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ 532 പേരെ അറസ്റ്റ് ചെയ്തു.  പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി.എന്‍.പി)യുടെ പ്രമുഖ നേതാക്കളായ അമിര്‍ ഖൊസ്രു, മുഹമ്മദ് ചൗധരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് ധാക്ക മെട്രൊപൊളിറ്റന്‍ പൊലിസ് വക്താവ് ഫാറൂഖ് ഹുസൈന്‍ അറിയിച്ചു. മുന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റനും പിന്നീട് രാഷ്ട്രീയക്കാരനുമായ അമീനുല്‍ ഹഖും അറസ്റ്റിലായി. 

രാജ്യത്തെ  ഏറ്റവും വലിയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ ജനറല്‍ സെക്രട്ടറി മിയ ഗോലം പര്‍വാറും അറസ്റ്റിലായി. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ മൂന്നു പൊലിസുകാര്‍ കൊല്ലപ്പെട്ടു.

ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളുെട ചുവടു പിടിച്ച് യു.എ.ഇയിലെ വിവിധ തെരുവുകളില്‍ സംഘം ചേര്‍ന്ന് കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും 53 പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവും നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് കലാപത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് 11 വര്‍ഷത്തെ തടവും വിധിച്ചു. തടവുശിക്ഷയ്ക്കു ശേഷം ഇവരെ നാടു കടത്താനും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇവര്‍ തെരുവുകളില്‍ സംഘം ചേര്‍ന്ന് പ്രകടനങ്ങളും മറ്റും സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച യു.എ.ഇയിലെ പല തെരുവുകളിലും അനധികൃതമായി സംഘം ചേര്‍ന്നതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്മാര്‍ക്കെതിരേ അടിയന്തര അന്വേഷണത്തിന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി ഉത്തരവിട്ടിരുന്നു.

30 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊതുസ്ഥലത്ത് ഒത്തുകൂടല്‍, അശാന്തി സൃഷ്ടിക്കല്‍, പൊതു സുരക്ഷ തടസപ്പെടുത്തല്‍, ഇത്തരം ഒത്തുചേരലുകളും പ്രതിഷേധങ്ങളും പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഓലൈനില്‍ പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യ പങ്കാളിത്തം സ്ഥിരീകരിച്ച ശേഷമാണ് പ്രതികളെ വിചാരണയ്ക്ക് വിധേയരാക്കിയത്. പ്രതികളില്‍ പലരും തങ്ങളുടെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ സമ്മതിച്ചു.

ഒത്തുകൂടിയതിന് ക്രിമിനല്‍ ഉദ്ദേശ്യമില്ലായിരുന്നുവെും തെളിവുകള്‍ അപര്യാപ്തമാണെും പ്രതികളെ വെറുതെ വിടണമെന്നും കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി മതിയായ തെളിവുകള്‍ കണ്ടെത്തുകയും അതനുസരിച്ച് അവരെ ശിക്ഷിക്കുകയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago