HOME
DETAILS

യു.എ.ഇ യാത്ര അനുവദനീയവും, നിരോധിതവുമായ മുഴുവന്‍ ഇനങ്ങളുടെയും പട്ടിക.

  
Abishek
July 24 2024 | 09:07 AM

Full list of permitted and prohibited items for UAE travel.

യു.എ.ഇ യിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ ഒരു ഗള്‍ഫ് ഏകീകൃത നിയമവും രാജ്യത്തെ മറ്റ് പ്രസക്തമായ നിയമനിര്‍മ്മാണങ്ങളും അനുശാസിക്കുന്ന കസ്റ്റംസ് നടപടിക്രമങ്ങള്‍ പാലിക്കണം. യുഎഇയുടെ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) യാത്രക്കാര്‍ക്ക് നിയമപരമായി കൊണ്ടുപോകാവുന്നതും നിരോധിക്കപ്പെട്ടതുമായ എല്ലാ വസ്തുക്കളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന പരമാവധി പണവും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അനുവദനീയമായതിന്റെയും അല്ലാത്തതിന്റെയും പൂര്‍ണ്ണമായ ലിസ്റ്റാണ് ചുവടെ കൊടുക്കുന്നത്.

യാത്രക്കാര്‍ കൊണ്ടുവരുന്ന സമ്മാനങ്ങളുടെ മൂല്യം 3000 ദിര്‍ഹത്തില്‍ കവിയരുത്. 

രാജ്യത്തേക്ക് വരുന്നതോ, പോകുന്നതോ ആയ എല്ലാ യാത്രക്കാരും കൈവശമുള്ള വസ്തുക്കളായ കറന്‍സികള്‍, ഡയമണ്ട്‌സ്, സ്വര്‍ണ്ണം എന്നിങ്ങനെ 60000 രൂപക്കു മുകളില്‍ മൂല്യം വരുന്ന വസ്തുക്കളാണെങ്കില്‍ അതിന്റെ മൂല്യം വെളിപ്പെടുത്തേണ്ടതായുണ്ട്. 


അനുവദനീയമായ ലഗേജ് 

1.ഡിജിറ്റല്‍ ക്യാമറകള്‍, ടിവി, റിസീവര്‍ (ഒന്ന് വീതം)
2.വ്യക്തിഗത കായിക ഉപകരണങ്ങള്‍
3.പോര്‍ട്ടബിള്‍ കമ്പ്യൂട്ടറുകളും പ്രിന്ററുകളും
4.വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്ന്
5.മൂവി പ്രൊജക്ഷന്‍ ഉപകരണങ്ങള്‍
6.റേഡിയോ, സിഡി പ്ലെയറുകള്‍

ഒരു യാത്രക്കാരന് അനുവദനീയമായ പരമാവധി സിഗരറ്റുകളുടെ എണ്ണം 200 ആണ്. 18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ പുകയില ഉല്‍പന്നങ്ങളും ലഹരിപാനീയങ്ങളും കൊണ്ടുപോകാന്‍ പാടില്ല

നിരോധിത വസ്തുക്കള്‍

1.മയക്കുമരുന്ന്
2.വെറ്റില ഉള്‍പ്പെടെയുള്ള പാന്‍ പദാര്‍ത്ഥങ്ങള്‍
3.ചൂതാട്ട ഉപകരണങ്ങളും യന്ത്രങ്ങളും
4.നൈലോണ്‍ മത്സ്യബന്ധന വലകള്‍
5.പന്നി ഇനത്തില്‍പ്പെട്ട ജീവനുള്ള മൃഗങ്ങള്‍
6.അസംസ്‌കൃത ആനക്കൊമ്പ്
7.ചുവന്ന ലൈറ്റുള്ള ലേസര്‍ പേനകള്‍
8.വ്യാജ കറന്‍സി
9.പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍, മതപരമായ  അല്ലെങ്കില്‍ കുറ്റകരമായ അധാര്‍മിക ഡ്രോയിംഗുകള്‍, ശിലാ ശില്‍പങ്ങള്‍ എന്നിവ.

 
നിയന്ത്രിതമായി അനുവദിക്കപ്പെടുന്ന ചരക്കുകള്‍

നിയമാനുസൃത അധികാരികളുടെ അനുമതിക്ക് ശേഷം നിരവധി നിയന്ത്രിത ഉല്‍പ്പന്നങ്ങളുടെ പ്രവേശനം അനുവദിച്ചേക്കാം.

1.ജീവനുള്ള മൃഗങ്ങള്‍
2.സസ്യങ്ങള്‍
3.രാസവളങ്ങളും കീടനാശിനികളും
4.ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍ എന്നിവ
5.മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും 
6.മാധ്യമ പ്രസിദ്ധീകരണങ്ങളും ഉല്‍പ്പന്നങ്ങളും
7.പുതിയ വാഹന ടയറുകള്‍
8.ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍
9.മദ്യവും, മറ്റു ലഹരി പാനീയങ്ങളും
10.സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളും
11.ഡയമണ്ട്‌സ് 

 

 

 

 

  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago