HOME
DETAILS

ഒന്‍പത് ദിനങ്ങള്‍ പിന്നിട്ടു; കനത്ത മഴ, ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; ദൗത്യം നാളെ പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ

  
Ashraf
July 24 2024 | 15:07 PM

Heavy rain, halts today's search MLA said that the mission will be completed tomorrow

ബെംഗളൂരു: അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ദൗത്യം തല്‍ക്കാലത്തേക്ക് നിര്‍ത്തുകയായിരുന്നു. ദൗത്യം നാളെയോടെ പൂര്‍ണത്തിയാകുമെന്ന് എം.എല്‍.എ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. 

ഗംഗാവലി നദിയിലേക്ക് തല കീഴായാണ് ലോറി കിടക്കുന്നതെന്നാണ് വിവരം. കരയില്‍ നിന്നും 20 മീറ്റര്‍ അകലെയാണ് ട്രക്കുള്ളത്. ലോറി ഉയര്‍ത്തുന്നതിന് കൃത്യമായ ആക്ഷന്‍ പ്ലാന്‍ നാവിക സേനയും, കരസേനയും തയ്യാറാക്കിയിട്ടുണ്ട്. ട്രക്കിനായി മുങ്ങല്‍ വിദഗ്ദര്‍ പരിശോധന നടത്തും. അതിന് ശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ നാളെ എത്തും. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച് നിര്‍ത്തും. തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും.

ലോറി കണ്ടെത്തുന്നതിനായി ഇന്ന് നാവികസേനയുടെ സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. മൂന്ന് ബോട്ടുകളിലായി 18 പേരാണ് ആദ്യം ലോറിക്കരികിലേക്ക് പോയത്. ഇന്ന് രാത്രി 11 മണി വരെ ദൗത്യം തുടരുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ കനത്ത മഴയും, കാറ്റും തുടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. ഗംഗാവലയില്‍ ജലനിരപ്പ് കുത്തനെ ഉയരുകയും ചെയതിട്ടുണ്ട്. 

Heavy rain, halts today's search MLA said that the mission will be completed tomorrow



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago