ദുബൈയില്‍ എസ്.എം.ഇകളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച
ദുബൈ: എമിറേറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ട ബഹുരാഷ്ട്ര കമ്പനികളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എസ്.എം.ഇ) എണ്ണത്തില്‍ 54ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് ദുബൈ ചേംബേഴ്‌സിന് കീഴിലുള്ള മൂന്ന് ചേംബറുകളിലൊന്നായ ദുബൈ ഇന്റര്‍നാഷനല്‍ ചേംബര്‍. ഇങ്ങനെ എത്തിയ കമ്പനികളുടെ എണ്ണം 2023ന്റെ ആദ്യ പകുതിയില്‍ 56 ആയിരുന്നത് 2024 ആദ്യ പാദത്തോടെ 86 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവില്‍ ചേംബര്‍ അതിന്റെ അന്താരാഷ്ട്ര ഓഫീസുകളിലൂടെയും വിവിധ പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും പുതിയ ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കാന്‍ 34 തദ്ദേശ കമ്പനികളെയാണ് പിന്തുണച്ചത്.
അടുത്ത ദശാബ്ദത്തില്‍ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും ദുബൈയുടെ ഏകീകൃത വളര്‍ച്ച കൈവരിക്കാനും ശ്രമിക്കുന്ന ദുബൈ എകണോമിക് അജണ്ടയുടെ (ഡി33) ലക്ഷ്യങ്ങളിലേക്ക് സംഭാവനയാവാനുള്ള ദുബൈ ഇന്റര്‍നാഷണല്‍ ചേംബറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് വര്‍ഷാര്‍ധത്തില്‍ കൈവരിച്ച ഈ നേട്ടം.
2024ന്റെ ആദ്യ പാദം 'ന്യൂ ഹൊറൈസണ്‍സ്' എന്ന സംരംഭത്തിന്റെ ഭാഗമായി ദുബൈ ആസ്ഥാനമായ 38 കമ്പനികളുമായി ചേംബര്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും പശ്ചിമാഫ്രിക്കയിലേക്കും രണ്ട് വ്യാപാര ദൗത്യങ്ങള്‍ സംഘടിപ്പിച്ചു. നിക്ഷേപാവസരങ്ങളും സംയുക്ത സാമ്പത്തിക പങ്കാളിത്തവും പര്യവേക്ഷണം ചെയ്യാനായി 830 ബി2ബി യോഗങ്ങള്‍ സംഘടിപ്പിച്ചു.
ആഫ്രിക്കയിലേക്കുള്ള വ്യാപാര ദൗത്യത്തില്‍ സെനഗല്‍, മൊറോക്കോ സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നു. ദുബൈയില്‍ നിന്നുള്ള കമ്പനികളും സെനഗല്‍ തലസ്ഥാനമായ ഡകാറിലെ കമ്പനികളും തമ്മില്‍ 150ലധികം ബിസിനസ് യോഗങ്ങളാണ് സംഘടിപ്പിച്ചത്.
മൊറോക്കന്‍ സന്ദര്‍ശനത്തിനിടെ ഏജന്‍സി ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ്, ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് മൊറോക്കന്‍ എന്റര്‍പ്രൈസസ്, ഇന്‍ഡസ്ട്രി ആന്‍ഡ് സര്‍വിസസ് ഓഫ് കസബഌങ്കസെറ്റാറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനായി ദുബൈ ചേംബര്‍ നാല് ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."