മണ്ണിടിച്ചില്‍ ദുരന്തം: എത്യോപ്യക്ക് യു.എ.ഇ സഹായം
അബൂദബി: പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം സൗഹൃദ രാജ്യങ്ങളെ പിന്തുണക്കാനുള്ള യു.എ.ഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായി, എത്യോപ്യയിലേക്ക് ദുരിതാശ്വാസ സഹായമയച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് സഹായം. നിരവധി ആളപായങ്ങള്‍ക്കും പരിക്കുകള്‍ക്കും വ്യാപകമായ സ്വത്ത് നാശത്തിനും കാരണമായ ദുരന്തമാണ് എത്യോപ്യയിലുണ്ടായത്.
യു.എ.ഇയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ പ്രകൃതി ക്ഷോഭത്തിലകപ്പെട്ട ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാനാണ് ലക്ഷ്യം.
പ്രതിസന്ധികളിലും പ്രകൃതി ദുരന്തങ്ങളിലും സഹോദര, സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കാനുള്ള യു.എ.ഇയുടെ ശാശ്വത പ്രതിബദ്ധത രാജ്യാന്തര സഹകരണ സഹ മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി ആവര്‍ത്തിച്ചു.
ആഗോള തലത്തില്‍ മാനുഷികവും ദുരിതാശ്വാസപരവുമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ ഉറച്ച ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പിന്തുണയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ പ്രതികരണം അതിന്റെ മാനുഷിക മൂല്യങ്ങളും ലോകമെമ്പാടുമുള്ള ബാധിത സമൂഹങ്ങള്‍ക്ക് സഹായം നല്‍കാനുള്ള ശ്രമവും പ്രതിഫലിപ്പിക്കുന്നുവെന്ന് അല്‍ ഹാഷിമി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."