HOME
DETAILS

പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ

  
Web Desk
July 29 2024 | 01:07 AM

Airlines have sharply increased ticket prices to Gulf countries


മലപ്പുറം കേരളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. അടുത്തമാസം മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ വിദേശ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാ ണ് വരുത്തിയിരിക്കുന്നത്. സഊ ദി അറേബ്യ, യു.എ.ഇ, കുവൈ ത്ത്, ഖത്തര്‍, ബഹ്‌റൈന്‍ അട ക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലേ ക്കുമുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ ത്തിയിട്ടുണ്ട്. 5,000 രൂപ മുതല്‍ 8,000 വരെയു ണ്ടായിരുന്ന യു.എ.ഇ ടിക്കറ്റ് നി രക്ക് 15,000 രൂപയിലേക്ക് ഉയര്‍ന്നു. അടുത്തമാസം രണ്ടാം വാ രത്തോടെ ഇത് ഇരട്ടിയാകും. ഖത്തറിലേക്ക് 15,000 രൂപയും കുവൈത്തിലേക്ക് 25,000 രൂപയുമായി ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. 15,000 രൂപയാണ് കുവൈത്തിലേ ക്ക് നിലവില്‍ നിരക്കുണ്ടായിരുന്നത്. ഉംറ സീസണ്‍ ആയതോടെ സഊദിയിലേക്കുള്ള ടിക്കറ്റ് നിര ക്കും കമ്പനികള്‍ ഉയര്‍ത്തി. 15,000 മുതല്‍ 20,000 വരെയുണ്ടായിരുന്നജിദ്ദയിലേക്കുള്ള നിരക്ക് 32,000 രൂ പയിലെത്തി. ദമാം - റിയാദ് മേഖ ലയിലേക്കുള്ള നിരക്ക് 20,000 മുത ലാണ്. നേരത്തെ 9500 രൂപ വരെയാണുണ്ടായിരുന്നത്.

 ഓണത്തിന് നാട്ടിലേക്ക് വരുന്നവര്‍ ഏറെയാണ്. ഇത് മുന്നില്‍ക്കണ്ടാണ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്ന തോടെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവ് വരും.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനു ള്ള അധികാരം കേന്ദ്രസര്‍ക്കാന്‍ വിമാനക്കമ്പനികള്‍ക്ക് വിട്ടുനല്‍കിയതാണ് കൊള്ളക്ക് കാരണം. ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനെതിരേ ലോക്‌സഭയില്‍ ഇ.ടി മുഹമ്മ ദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, എം.കെ രാഘവന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള, വ്യോമയാന മന്ത്രി നടപടിയെടുക്കണമെന്നും വിമാനക്കമ്പനികളുമായി സംസാ രിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.


പ്രവാസികളുടെ യാത്രാദുരിതം: നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി


മലപ്പുറം വിമാനക്കമ്പനികളുടെ നടപടിമൂലം കേര ളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കുണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീ ധര്‍മൊഹോല്‍ അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു. അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങ റദ്ദാക്കിയതുമൂലം പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാ സങ്ങള്‍ സംബന്ധിച്ച് ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി കരാറിനുള്ളില്‍ നിന്ന് മാര്‍ക്കറ്റും നെറ്റ്വര്‍ ക്കും തീരുമാനിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അവകാശമുണ്ടെന്നും ഇന്ത്യയില്‍ എവിടെനിന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കു ന്നത് വിമാനങ്ങളുടെ ലഭ്യത, റൂട്ടിന്റെ പ്രവര്‍ത്തനക്ഷമത എന്നിവ യെ ആശ്രയിച്ചാണെന്നും മന്ത്രി പറഞ്ഞു.

Airlines have sharply increased ticket prices to Gulf countries, placing a heavy burden on NRIs. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago