സ്വർണവിലയിൽ വീണ്ടും വർധന; 51,000 രൂപയോട് അടുത്ത് പവന്റെ വില
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയിൽ ഇന്നും വർധന. ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. 50,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 6340 രൂപയാണ്. പണിക്കൂലിയും മറ്റു ചെലവുകളും കൂട്ടുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ കൂടുതൽ വില നൽകേണ്ടിവരും.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണത്തിന്റെ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം വെള്ളിയാഴ്ച വരെ ഇടിഞ്ഞത്. പിന്നീട് ശനിയാഴ്ച വില കൂടിയെങ്കിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 320 രൂപയാണ് സ്വർണവില വീണ്ടും വര്‍ധിച്ചത്.
ജൂലൈ മാസത്തിലെ സ്വർണവില
1-Jul-24 53000
2-Jul-24 53080
3-Jul-24 53080
4-Jul-24 53600
5-Jul-24 53600
6-Jul-24 54120
7-Jul-24 54120
8-Jul-24 53960
9-Jul-24 53680
10-Jul-24 53680
11-Jul-24 53840
12-Jul-24 54080
13-Jul-24 54080
14-Jul-24 54080
15-Jul-24 54000
16-Jul-24 54280
17-Jul-24 55,000 (Highest of Month)
18-Jul-24 54880
19-Jul-24 54520
20-Jul-24 54240
21-Jul-24 54240
22-Jul-24 54160
23-Jul-24 (Morning) 53960
23-Jul-24 (Afternoon) 51960
24-Jul-24 51960
25-Jul-24 51200
26-Jul-24 (Morning) 51200
26-Jul-24 (Afternoon) 50400 (Lowest of Month)
27-Jul-24 50600
28-Jul-24 50600
29-Jul-24 50720
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."