HOME
DETAILS

'അത് പട്ടിയിറച്ചിയല്ല, ആട്ടിറച്ചി' മുസ്‌ലിം വ്യാപാരിക്കെതിരായ ഹിന്ദുത്വരുടെ പ്രചാരണം പൊളിഞ്ഞു

  
Web Desk
July 29 2024 | 05:07 AM

Karnataka HM G Parameshwara refutes dog meat rumours12

ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യാനായി മുസ്‌ലിം വ്യാപാരി പട്ടിയിറച്ചി കൊണ്ടു വന്നുവെന്ന ഹിന്ദുത്വര്‍ നടത്തിയ പ്രചാരണം പൊളിഞ്ഞു.  ഇറഫച്ചി ആടിന്റേതാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യാനായി  2,700 കിലോ ഇറച്ചിയാണ് ജയ്പുരില്‍ നിന്നെത്തിച്ചിരുന്നത്. അബ്ദുല്‍ റസാഖ് എന്ന മാംസ വ്യാപാരിയുടെ പേരിലാണ് പാഴ്‌സല്‍ എത്തിയത്. 

പിന്നാലെ ആട്ടിറച്ചിയെന്ന വ്യാജേന 90 പാക്കറ്റുകളിലായി കൊണ്ടുവന്നത് പട്ടിയിറച്ചിയാണെന്ന് ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചു. കര്‍ണാടക ബി.ജെ.പിയുടെ ഔദ്യേഗിക എക്‌സ് പേജിലൂടെയടക്കം സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം വ്യാപകമാവുകയും ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവര്‍  പ്രതിഷേധിക്കുകയും ചെയ്തു. ഗോരക്ഷാ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ പുനീത് കേരെഹള്ളിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഹിന്ദുത്വവാദികള്‍ മാംസം പട്ടിയിറച്ചിയാണെന്ന് ആരോപിച്ച് റെയില്‍വേ സ്റ്റേഷനിലും പ്രതിഷേധിച്ചു. ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മാംസം പിടിച്ചെടുക്കുകയായിരുന്നു. ഇത് പിന്നീട് പരിശോധനക്കയച്ചപ്പോഴാണ് ആട്ടിറച്ചി തന്നെയാണെന്ന് തെളിഞ്ഞത്.

രാജസ്ഥാനില്‍ നിന്നുള്ള സിരോഹി ഇനത്തില്‍പെട്ട ആടിന്റെ ഇറച്ചിയാണ് എത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ കെ. ശ്രീനിവാസ് പറഞ്ഞു. 


അതേസമയം, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പുനീത് കേരെഹള്ളിയെയും കൂട്ടാളികളെയും കോട്ടന്‍പേട്ട് പൊലിസ് അറസ്റ്റ് ചെയ്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago