HOME
DETAILS

ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയായി രമിതയും അര്‍ജ്ജുനും ഇന്നിറങ്ങും; ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീനക്കെതിരേ 

  
Web Desk
July 29 2024 | 06:07 AM

Paris Olympics 2024 india

പാരിസ്: ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നും മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളുണ്ട്. ഷൂട്ടിങ്ങില്‍ തന്നെയാണ് ഇന്ത്യക്ക് ഇന്ന് മെഡലിന് സാധ്യതയുള്ളത്. പുരുഷ, വനിതാ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ തന്നെയാണ് ഇന്നും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. 10 മീറ്റര്‍ വനിതകളുടെ എയര്‍ റൈഫിള്‍സില്‍ ഇന്ത്യക്കായി രമിത ജിന്‍ഡാലാണ് ഷൂട്ടിങ് റേഞ്ചിലെത്തുന്നത്. ചൈന, അമേരിക്ക, കസാഖിസ്ഥാന്‍ താരങ്ങളാണ് രമിതക്കൊപ്പം മത്സരിക്കുന്നത്. ഉച്ചക്ക് ഒരു മണിക്കാണ് ഫൈനല്‍ മത്സരം. 

ഉച്ചക്ക് 12.45ന് 10 മീറ്റര്‍ മിക്‌സഡ് എയര്‍ പിസ്റ്റളിന്റെ യോഗ്യതക്കായി ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ ഉച്ചക്ക് ഒന്നിന് പുരുഷന്‍മാരുടെ ട്രാപ്പിലും യോഗ്യതാ മത്സരം നടക്കുന്നുണ്ട്. പൃഥ്വിരാജ് തൊണ്ടയ്മാനാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സിന്റെ ഫൈനലില്‍ അര്‍ജുന്‍ ബാബുതയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായി എത്തുന്നത്. അര്‍ജന്റീന, ചൈന, ഇറ്റലി താരങ്ങള്‍ക്കൊപ്പമാണ് അര്‍ജുന്‍ ഇറങ്ങുന്നത്. തുടക്കത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ഇന്ന് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് മെഡല്‍ നേടാനാകും. 

അമ്പെയ്ത്തില്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് മത്സരിക്കുന്നുണ്ട്. വൈകിട്ട് 6.31നാണ് മത്സരം. ബാഡ്മിന്റണിന്റെ മൂന്ന് വിഭാഗത്തിലാണ് ഇന്ത്യക്ക് ഇന്ന് മത്സരമുള്ളത്. പുരുഷ, വനിതാ ഡബിള്‍സില്‍ ഗ്രൂപ്പ്ഘട്ട മത്സരത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. പുരുഷ സിംഗിള്‍സിന്റെ ഗ്രൂപ്പ്ഘട്ട മത്സരവും ഇന്ന് നടക്കും. ലക്ഷ്യ സെന്‍ ബെല്‍ജിയം താരം കരാഗിയെ നേരിടും.

ഹോക്കിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയെ നേരിടും. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 3-2ന് തകര്‍ത്ത ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയിലാണ് എത്തുന്നത്. ആദ്യ മത്സരം സമനിലയില്‍ അവസാനിക്കാനിരിക്കെ അവാസന മിനുട്ടിലായിരുന്നു ഇന്ത്യ ഗോള്‍ നേടി വിജയിച്ചു കയറിയത്. ഇന്ന് പൂള്‍ ബിയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ വൈകിട്ട് 4.15നാണ് ഇന്ത്യ അര്‍ജന്റീനയെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ മലയാളി താരം ശ്രീജേഷിന്റെ മികച്ച സേവുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇന്നത്തെ മത്സരത്തിലും ഗോള്‍ കീപ്പര്‍ ഫോം തുടര്‍ന്നാല്‍ അര്‍ജന്റീനയെ കീഴടക്കി പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ ഇന്ത്യക്ക് കഴിയും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago