ഗസ്സയിലെ വെടിനിര്‍ത്തലില്‍ രക്ഷാസമിതി പ്രമേയം സ്വാഗതം ചെയ്ത് ഖത്തര്‍
ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഖത്തര്‍. കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പ്രമേയം പാസാക്കിയത്. ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയും യുദ്ധത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമായി ഖത്തര്‍ ഭരണകൂടത്തിന്റെ മധ്യസ്ഥത തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നിരുന്നു. ഇതാദ്യമായാണ് യു.എന്‍ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കുന്നത്.
പ്രമേയത്തെ സ്വാഗതം ചെയ്ത ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മേഖലയില്‍ ശാശ്വത സമാധാനം പുന: സ്ഥാപിക്കുന്നതിനുള്ള ചുവടുവയ്പ്പാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായമെത്തിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്നുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ ഇനിയും തുടരുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."