എങ്ങും പാറക്കല്ലുകള്‍, ചളി, കുത്തിയൊലിക്കുന്ന വെള്ളം; ഇവിടെ വീടുകളുണ്ടായിരുന്നു, വീട്ടുകാരും
കല്‍പ്പറ്റ: അതിഭീകരമാണ് മുണ്ടക്കൈയിലെ അവസ്ഥ. ഒരു കൊച്ചു ടൗണ്‍ വെറും പാറക്കല്ലുകളും ചളിയുമായി പുതഞ്ഞു കിടക്കുന്നു. നിരവധി വീടുകളുണ്ടായിരുന്നിടിത്ത് അതിന്റെ ശേഷിപ്പുകള്‍ പോലുമില്ല. അവിടെ നിന്നാഴ്ന്നു പോയ വീടുകളില്‍ എത്ര മനുഷ്യരുണ്ടായിരുന്നുവെന്നോ അവരില്‍ എത്രപേര്‍ ജീവനോടെ ശേഷിക്കുന്നുണ്ടെന്നോ യാതൊരു ധാരണയുമില്ല. തകര്‍ച്ചയുടെ ഇടയില്‍ നിന്ന് വല്ലപ്പോഴുമെത്തുന്ന ജിവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടുലഌസന്ദേശങ്ങള്‍ മാത്രമാണ് ജീവന്റെ ചെറു അടയാളമായി ബാക്കി നില്‍ക്കുന്നത്. അതും ഇനി എത്ര സമയം. അറിയില്ല.
ടഉരുള്‍പൊട്ടുലണ്ടായ മുണ്ടക്കൈയില്‍ ഇപ്പോഴും 250 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമാണ് അവര്‍ കുടുങ്ങിക്കിടക്കന്നത്. അവരില്‍ വിദേശികളും ഉണ്ടെന്നാണ് വിവരം.
ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. വ്യോമസേന സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നത് എയര്‍ലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.
എന്‍ഡിആര്‍എഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ ചൂരല്‍മല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."