'ഇതുവരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല,പലര്‍ക്കും പരുക്ക്, കൂടെ കുട്ടികളുമുണ്ട് ': സഹായമഭ്യര്‍ഥിച്ച് റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍
തങ്ങളുടെ ഉറ്റവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് പോലും അറിയാതെ, രാവിലെ മുതല്‍ ഒരു ജലപാനം പോലും കുടിക്കാതെ ഓരോ നിമിഷവും തള്ളിനീക്കുകയാണ് മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍. പലര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും ഇവിടെ നിന്ന് രക്ഷിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു.
ഞങ്ങളെല്ലാം ചെറിയൊരു മുറിക്കുള്ളിലായി തിങ്ങിനില്‍ക്കുകയാണ്. പലരുടേയും സ്ഥിതി മോശമായി തുടരുകയാണ്. ഇതുവരെ ഒരു തുള്ളിവെള്ളം പോലും കുടിച്ചിട്ടില്ല, പലരും അവശരാണ്.എത്രയും വേഗം രക്ഷപ്പെടുത്തിയില്ലെങ്കില്‍ മരണസംഖ്യ കൂടുമെന്ന് കുടങ്ങിക്കിടക്കുന്നവര്‍ പറയുന്നു.
മുണ്ടൈക്കൈയിലെ ട്രീവാലി റിസോര്‍ട്ടിലാണ് നൂറിന് മുകളിലാളുകള്‍ കുടുങ്ങിക്കിടക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെട്ടവര്‍ കൂട്ടത്തിലുണ്ട്. ഇന്നലെ രാത്രി രണ്ട് മണി മുതലാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്.
അതേസമയം അല്‍പസമയം മുന്‍പ് സൈന്യം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഉടന്‍ റിസോര്‍ട്ടിലെത്തിയവരെ രക്ഷപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."