HOME
DETAILS

വയനാട്: പുനരധിവാസ, സഹായ പദ്ധതികളുമായി  ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍

  
August 01, 2024 | 12:00 PM

Wayanad Aster DM Health Care with Rehabilitation and Assistance Schemes


ദുബൈ: വയനാട്ടിലുണ്ടായ വിനാശകരമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസ, സഹായ പദ്ധതികളുമായി  ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ രംഗത്ത്.

തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങളോടും ഈ അഗാധമായ വിപത്തിനെ അഭിമുഖീകരിക്കുന്ന സമൂഹങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആസ്റ്റര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിനാശകരമായ വിപത്തിന്റെ ഇരകളായവരോടൊപ്പമാണ് തങ്ങളുടെ ചിന്തകളെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ദുരന്തത്തിന്റെ ഫലത്തോടുള്ള മനുഷ്യത്വപരമായ സമീപനമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ആശുപത്രികളുമായും പി.എച്ച്.സികളുമായും ഏകോപിപ്പിച്ച് പരുക്കേറ്റവര്‍ക്ക് ചികിത്സയും കിടത്തിച്ചികിത്സയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തടസ്സങ്ങളില്ലാത്ത ചികിത്സക്കാവശ്യമായ അധിക മെഡിക്കല്‍ ഉപകരണങ്ങളുമായി തങ്ങളെ പിന്തുണച്ചതിന് കേരള സര്‍ക്കാരിനോടും തങ്ങള്‍ നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ മെഡിക്കല്‍, നോണ്‍മെഡിക്കല്‍ സ്റ്റാഫിന് പുറമെ, പരിക്കേറ്റവരെ പരിചരിക്കാനായി ആസ്റ്റര്‍ വോളണ്ടിയര്‍മാരും ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് ഒരു ടീമിനെയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിനെയും സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്) അവരുടെ അസാധാരണവും അശ്രാന്തവുമായ പരിശ്രമങ്ങളില്‍ പിന്തുണക്കാന്‍ വെള്ളം, ഭക്ഷണം, മറ്റ് അവശ്യ കാര്യങ്ങള്‍ സംഘം വിതരണം ചെയ്യുന്നു.

''ഞങ്ങള്‍ നടത്തുന്ന ഓണ്‍ ദി ഗ്രൗണ്ട് പ്രയത്‌നങ്ങള്‍ക്ക് പുറമേ, ഞങ്ങള്‍ 1000 കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപയും നല്‍കി. ദുരന്തത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ 2.5 കോടി. കൂടാതെ, ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കഴിയുന്ന വിധത്തിലുള്ള പിന്തുണയും ഞങ്ങള്‍ തുടരും'' -അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങളുടെ ഏതാനും ജീവനക്കാരെ ഇന്നലെ മുതല്‍ കാണാതായതായും മനസ്സിലാക്കിയെന്ന് പറഞ്ഞ അദ്ദേഹം, അവരെയെല്ലാം കണ്ടെത്തി സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, ദുരിത ബാധിതരായ ജീവനക്കാര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍, പ്രഥമ ശുശ്രൂഷ, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയും നല്‍കി.  അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആസ്റ്റര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക പീഡനക്കേസ്: യുവതിക്കെതിരായ തെളിവുകളുമായി രാഹുല്‍: നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ കൈമാറി

Kerala
  •  a month ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോടടുക്കുന്നു; കടലോര മേഖലകളില്‍ അതീവജാഗ്രത, 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

National
  •  a month ago
No Image

പരിമിതമായ അവസരങ്ങളിലും അവൻ മികച്ച പ്രകടനം നടത്തി: കെഎൽ രാഹുൽ

Cricket
  •  a month ago
No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  a month ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  a month ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  a month ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  a month ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  a month ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  a month ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  a month ago