HOME
DETAILS

ഇസ്റാഈലിൽ ഇറാൻ്റെ മിസൈൽ ആക്രമണം: മരണം ഒമ്പതായി ഉയർന്നു

  
Web Desk
March 01, 2026 | 2:21 PM

iranian missile attack in israel death toll rises to nine

ജെറൂസലേം: ഇസ്റാഈലിലെ ബെയ്റ്റ് ഷെമേഷ് നഗരത്തിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു. മധ്യ ഇസ്റാഈലിലെ ജനവാസ മേഖല ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരുക്കേറ്റ ഇരുപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ജെറൂസലേമിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള ബെയ്റ്റ് ഷെമേഷ് നഗരത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നിരിക്കുന്നത്. മാഗൻ ഡേവിഡ് അഡോം വക്താവ് സാക്കി ഹെല്ലർ ഔദ്യോഗിക പ്രസ്താവനയിൽ മരണവിവരം അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ സൈന്യവും മെഡിക്കൽ ടീമുകളും തിരച്ചിൽ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ മാറ്റാൻ ഹെലികോപ്റ്റർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ശത്രുക്കളെ തകർക്കുന്നത് തുടരും: ഇറാൻ പ്രസിഡൻ്റ്

ഇസ്റാഈലിന് നേരെ ശക്തമായ ആക്രമണം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. പരമോന്നത നേതാവ് ആയത്തുള്ള ഖംനഈയുടെ പാത പിന്തുടർന്ന് ശത്രുക്കളുടെ സൈനിക താവളങ്ങൾ തകർക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മിസൈൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇസ്റാഈലിന്റെ തിരിച്ചടി നടത്തുമോ എന്ന കാര്യത്തിൽ ആശങ്കയിലാണ്.

 

 

An Iranian ballistic missile scored a direct hit on a residential building and a municipal shelter in the city of Beit Shemesh, located about 30 kilometers west of Jerusalem. The Magen David Adom (MDA) ambulance service confirmed that the death toll has risen to 9, with at least 28 others injured, some of whom are in critical condition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  10 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  11 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  11 days ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  11 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  11 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  11 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  11 days ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  11 days ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  11 days ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  11 days ago