പെണ്‍കുട്ടിയുടെ കൈപിടിച്ച് ഐ ലവ് യു പറഞ്ഞു; പോക്‌സോ കേസില്‍ യുവാവിന് രണ്ട് വര്‍ഷം തടവ്
മുംബൈ: പതിനാലുവയസുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് 24 വയസുകാരന് ശിക്ഷ വിധിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപ്പോള്‍ യുവാവിന് പ്രായം 19. അടുത്തുള്ള കടയില്‍ സാധനം വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് തടഞ്ഞുനിര്‍ത്തി കൈപിടിച്ച് ഐ ലവ് യു പറയുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും അവള്‍ വല്ലാതെ ഭയന്നിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി യുവാവ് പറഞ്ഞ വാക്കുകള്‍ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച ജഡ്ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു.
അതേസമയം, താനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. പെണ്‍കുട്ടിയുടെ കൈപിടിച്ചതിലൂടെ ബലപ്രയോഗം നടന്നതായി തെളിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."