HOME
DETAILS

'സുതാര്യത, അതാണ് നമുക്ക് വേണ്ടത്, കണക്കിലായാലും കാര്യത്തിലായാലും'; മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിനെ പുകഴ്ത്തി ജോയ് മാത്യു

  
Web Desk
August 05, 2024 | 11:47 AM

joy-mathew-praises-wayanad-rehabilitation-fund-of-muslim-league

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി മുസ് ലിം ലീഗ് നടത്തുന്ന ധനസമാഹണത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സുതാര്യത അതാണ് നമുക്ക് വേണ്ടത്. കണക്കിലായാലും കാര്യത്തിലായാലും- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. 

നല്‍കുന്നവനും അതില്‍ നിന്ന് സ്വീകരിക്കുന്നവനും അതിന്റെ സുതാര്യത ഉറപ്പ് വരുത്തണം. ഇന്നത്തെ കാലത്ത് ഡിജിറ്റലായി കാര്യങ്ങള്‍ ചെയ്യാമെന്നിരിക്കെ മുസ് ലിം ലീഗ് അത് നല്ല രീതിയില്‍ തന്നെ പ്രാവര്‍ത്തികമാക്കി തങ്ങള്‍ കാലത്തിനൊപ്പമാണെന്ന തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ഫോര്‍ വയനാട് എന്ന പേരില്‍ ആപ്പ് പുറത്തിറക്കിയത്. ഒടുവിലെ കണക്ക് പ്രകാരം അഞ്ച് കോടി പിന്നിട്ടുകഴിഞ്ഞു. ഓഗസ്റ്റ് 15 വരെയാണ് ധനസമാഹരണം നടത്തുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

ദുരിതര്‍ക്ക് ആശ്വാസം നല്‍കാനായിരിക്കണം ദുരിതാശ്വാസ ഫണ്ടുകള്‍ .
അതിലേക്ക് നല്‍കുന്നവനും അതില്‍ നിന്ന് സ്വീകരിക്കുന്നവനും അതിന്റെ സുതാര്യത ഉറപ്പ് വരുത്തണം .ഇന്നത്തെ കാലത്ത് ഡിജിറ്റലായി കാര്യങ്ങള്‍ ചെയ്യാമെന്നിരിക്കെ മുസ്ലിം ലീഗ് അത് നല്ല രീതിയില്‍ത്തന്നെ പ്രാവര്‍ത്തികമാക്കി തങ്ങള്‍ കാലത്തിനൊപ്പമാണെന്ന് തെളിയിച്ചു .
for wayanad എന്ന ആപ്പിലൂടെയുള്ള ദുരിതാശ്വാസ നിധി സമാഹരണം സുതാര്യമായി എനിക്ക് തോന്നി .യൂട്യൂബര്‍ രാജന്‍ ജോസഫിന്റെ ഒരു വീഡിയോയില്‍ നിന്നാണ് ഞാനിതറിഞ്ഞത് .
സുതാര്യത ,അതാണ് നമുക്ക് വേണ്ടത് ;കണക്കിലായാലും കാര്യത്തിലായാലും !
അതിനാല്‍ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ.
താഴെക്കൊടുത്തിരിക്കുന്നതാണ് ആപ്പ് 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസ അധ്യാപകന്റെ മരണം: കൊലപാതക ആരോപണത്തിൽ ഉറച്ച് കുടുംബം; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് പലയിടത്തും വേനൽമഴയും കാറ്റും; അട്ടപ്പാടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു

Kerala
  •  3 days ago
No Image

കാസർകോട് പൊലിസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

Kerala
  •  3 days ago
No Image

ബം​ഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി നാടകീയ നീക്കങ്ങൾ; ബാലറ്റ് പെട്ടികൾ തുറന്നുവെന്ന് തൃണമൂൽ;സ്ട്രോങ് റൂമിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു

National
  •  3 days ago
No Image

"ദുബൈയുടെ ആത്മാവ് കുടികൊള്ളുന്നത് അവിടുത്തെ ജനങ്ങളിൽ"; ശൈഖ് ഹംദാന്റെ സന്ദേശം ഏറ്റെടുത്ത് ലോകം; നന്ദി പ്രവാഹവുമായി പ്രവാസികൾ

uae
  •  3 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം; മെയ് മാസത്തിൽ സന്ദർശകർക്കായി വൻ ഇളവുകൾ

uae
  •  3 days ago
No Image

ഋഷഭ് പന്ത് പുറത്തേക്ക്? ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

Kerala
  •  3 days ago
No Image

മാട്രിമോണിയൽ സൈറ്റിലൂടെ തട്ടിപ്പ്: രാമനാട്ടുകര സ്വദേശിക്ക് നഷ്ടമായത് 34 ലക്ഷം രൂപ; യുവതിക്കായി തിരച്ചിൽ

Kerala
  •  3 days ago
No Image

യുഎഇയിൽ വൻ ആയുധവേട്ട: 15 മില്യൺ ഡോളറിന്റെ ആയുധക്കടത്ത് തകർത്തു; 13 പേർ പിടിയിൽ

uae
  •  3 days ago
No Image

കോഴിക്കോട് ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല; പൊലിസ് തിരച്ചിൽ ആരംഭിച്ചു

Kerala
  •  3 days ago