'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനര്‍ജി. ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലം യഥാര്‍ഥ ജനവിധിയല്ലെന്നും പകരം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്നും മമത ആരോപിച്ചു.
ഒരു പക്ഷേ ഞാന്‍ തോറ്റിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു രാജിവയ്ക്കുമായിരുന്നു. പക്ഷേ സമ്മര്‍ദ്ദത്തിന് വഴങ്ങി ഞാന്‍ രാജിവയ്ക്കില്ലെന്ന് മമത കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 90 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അട്ടിമറിക്ക് കൂട്ടുനിന്നു എന്നത് വ്യക്തമാണെന്നും മമത പറഞ്ഞു.
അധികാരമില്ലെങ്കിലും കേന്ദ്രസര്‍ക്കാറിനെതിരായ പോരാട്ടം തുടരും. ഇന്ത്യ സഖ്യത്തിന്റെ പിന്തുണ തനിക്കുണ്ട്. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. താന്‍ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താന്‍ ശക്തമായി ശ്രമിക്കും. അഖിലേഷ് യാദവ് നാളെ വരും. മറ്റ് നേതാക്കളും വൈകാതെ വരുമെന്നും മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."