'യു.ഡി.എഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍...'; രൂക്ഷമായി വിമര്‍ശിച്ച് എം.എം. മണി
ഇടുക്കി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫിന് വോട്ട് ചെയ്ത ജനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം നേതാവ് എം.എം. മണി. യു.ഡി.എഫിന് വോട്ട് ചെയ്ത ആളുകള്‍ വിഡ്ഢികളാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇടുക്കിയില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് പരാജയം സംഭവിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോറ്റു എന്നത് ശരിയാണെന്നും ശക്തമായ തിരിച്ചടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. പരാജയത്തില്‍ തളരില്ലെന്നും മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ തോറ്റു എന്നുള്ളത് ശരിതന്നെ, അതിപ്പോ ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. വോട്ട് കുറഞ്ഞുപോയി, ഞങ്ങള്‍ തോറ്റു. ഞങ്ങള്‍ക്ക് ശക്തമായ തിരിച്ചടി തന്നെയാ വന്നതെന്നാണ് ഞാന്‍ കാണുന്നത്. പിന്നെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കിക്കോ... ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. ഞങ്ങളുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനതലത്തില്‍ വന്ന തിരിച്ചടിയാണ് ഇടുക്കി ജില്ലയില്‍ ഉണ്ടായത്. അല്ലാതെ ഉടുമ്പഞ്ചോലയില്‍ പ്രത്യേകമുണ്ടായ ഒന്നല്ല ഈ മാറ്റം.'- അദ്ദേഹം പറഞ്ഞു.
'അവര്‍ക്ക് വോട്ട് ചെയ്ത ആളുകള്‍ വിഡഢികളാ... കാരണം തെരഞ്ഞെടുപ്പിന് മുമ്പ്, വോട്ട് പെട്ടിക്കകത്താകുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയ ഒരു പാര്‍ട്ടിയെ പറ്റി എന്നാ പറയാനാ... ഇനി അവന്മാരെന്നാ ഉണ്ടാക്കാന്‍ പോകുന്നേന്ന് അറിയില്ല. നാറാന്‍ പോകുവാ നാടുമുഴുവന്‍'. - എം.എം മണി പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം പാര്‍ട്ടി പരിശോധിക്കും. ഘടകകക്ഷികളുടെ അഭിപ്രായം തേടി എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. എന്തുകൊണ്ട് തോറ്റുവെന്ന് കണ്ടെത്തണം. അഖിലേന്ത്യാ നേതൃത്വത്തിന്റെ സഹായത്തോടെ പരിശോധന നടത്തി തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."