ദുരന്തമേഖലയിലെ സ്‌കൂളുകള്‍ 20 ദിവസത്തിനകം തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ശിവന്‍ കുട്ടി
മേപ്പാടി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈയില്‍ 20 ദിവസത്തിനകം സ്‌കൂളുകള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദുരന്തബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളാര്‍മല സ്‌കൂളിന്റെ അതേ പേരില്‍ തന്നെ സ്‌കൂള്‍ നിര്‍മിക്കും. സ്‌കൂളിന്റെ നിര്‍മാണത്തിന് വിദ്യാഭ്യാസ വകുപ്പും തയാറാണ്. മുണ്ടക്കൈ ജിഎല്‍പിസ്‌കൂളിന്റെ നിര്‍മാണപ്രവര്‍ത്തനത്തിന് മൂന്നുകോടി രൂപ മോഹന്‍ലാല്‍ നല്‍കിയതായും മന്ത്രി.
മേപ്പാടി ജിഎച്ച്എസ്എസ് സ്‌കൂളില്‍നിന്ന് ക്യാംപുകള്‍ മാറ്റുന്ന നിലയ്ക്ക് ക്ലാസുകള്‍ ആരംഭിക്കും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇതിന് മേല്‍നോട്ടം വഹിക്കന്നതാണ്. ദുരന്തം ബാധിച്ച രണ്ടു സ്‌കൂളുകളില്‍ ആദ്യപാദ പരീക്ഷകള്‍ മാറ്റിവച്ചു. ബദല്‍ സംവിധാനം ആലോചിച്ച് തീരുമാനിക്കുന്നതാണ്. മറ്റേതെങ്കിലും സ്‌കൂളില്‍ പരീക്ഷ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണ വിതരണത്തിനും നടപടിയുണ്ടാകും. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ലേബര്‍ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, സ്‌കൂള്‍ വിദ്യാഭ്യാസ അധികൃതര്‍, പിടിഎ പ്രതിനിധികള്‍, ദുരന്തബാധിത മേഖലയിലെ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."