HOME
DETAILS

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് അഞ്ച് പേർക്ക് രോഗം, രണ്ടുപേർ നിരീക്ഷണത്തിൽ

  
Salah
August 07 2024 | 02:08 AM

amoebic encephalitis thiruvananathapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചുപേർക്ക് ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതിനു പുറമെ രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും.

അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ നേരത്തെ മരിച്ചിരുന്നു. നെല്ലിമൂട് സ്വദേശിയാണ് മരിച്ചത്. ജൂലൈ 23-ാം തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാല് പേരാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിയിലുള്ളത്. നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, പേരൂർക്കട സ്വദേശിയായ ഒരാൾ എന്നിവരാണ് ചികിത്സയിലുള്ളത്.

കാവിൻകുളത്തിൽ നിന്നാണ് നെല്ലിമൂട് സ്വദേശികൾക്ക് രോഗം ബാധിച്ചത് എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എന്നാൽ പേരൂർക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടതിന്റെ  ഉറവിടം വ്യക്തതയായിട്ടില്ല. ഇതിനെല്ലാം പുറമെ നെയ്യാറ്റിൻകര നെല്ലിമൂടിൽ 39 പേർ നിരീക്ഷണത്തിൽ ഉള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  7 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  7 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  7 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  7 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  7 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  7 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  7 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  8 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 days ago