HOME
DETAILS

മെഡിക്കല്‍ രംഗത്തെ പ്രമുഖരുടെ ലയനം, ഇവര്‍ക്ക് വേരുകള്‍ കേരളത്തിലും

  
Ajay
August 07 2024 | 17:08 PM

Merger of leading medical professionals they have their roots in Kerala too

ബംഗളൂരു ആസ്ഥാനമായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലും ലയനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന്റെ സഹായത്തോടെയാണ് ലയനം നടക്കുക. ആസ്റ്റര്‍ ഡി.എമ്മിന്റെ പ്രൊമോട്ടറായ ഡോ.ആസാദ് മൂപ്പനായിരിക്കും ആസാദ് ഡി എം ക്വാളിറ്റി കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിടുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന പുതിയ കമ്പനിയുടെ ചെയര്‍മാന്‍. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോസ്പിറ്റല്‍ ശ്യംഖലയെന്ന നേട്ടത്തിലേക്കാണ് കമ്പനി എത്തുക.

പ്രവര്‍ത്തനം തുടങ്ങിയാല്‍ 9,900 കിടക്കകളുമായി അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസിനും, മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസിനും, പിന്നില്‍ മൂന്നാമതെത്താന്‍ ഈ പുതിയ കമ്പനിക്ക് സാധിക്കും. ലയനത്തിനുള്ള കരാര്‍ ഒപ്പിട്ടുവെന്നും തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.

ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയ ആസ്റ്റര്‍ നിലവില്‍ ഇന്ത്യന്‍ ബിസിനസില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് ആറ് സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍, 232 ലാബുകള്‍ എന്നിവയാണുള്ളത്. ലിസ്റ്റഡ് കമ്പനിയായ ആസ്റ്റര്‍ ഡി എമ്മിന്റെ ഇപ്പോഴത്തെ വിപണിമൂല്യം 2.27 ബില്യന്‍ ഡോളറാണ്. ആസ്റ്റര്‍ ഡി.എമ്മിന്റെ പ്രൊമോട്ടറായ ഡോ.ആസാദ് മൂപ്പന്‍ തന്നെയായിരിക്കും പുതിയ കമ്പനിയുടെയും ചെയര്‍മാന്‍ സ്ഥാനത്ത് തുടരുക.

Aster DM Healthcare, headquartered in Bengaluru, and Care Hospitals, based in Hyderabad, are reportedly set to merge. This strategic consolidation is expected to create one of the largest healthcare networks in India, combining their resources and expertise to enhance patient care and expand their reach across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago