HOME
DETAILS

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെതിരായ പരാതി: അന്വേഷണ ഉദ്യോഗസ്ഥയെ തെറിപ്പിച്ചു

  
August 08, 2024 | 3:38 AM

Complaint against an official in the Chief Ministers office

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെതിരേ വനിതാ ജീവനക്കാരുടെ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റില്‍നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്ലിലെ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസിനെതിരേ നല്‍കിയ പരാതിയില്‍ പൊതുഭരണ വകുപ്പിലെ ആഭ്യന്തര പരിഹാരസെല്‍ അധ്യക്ഷ കൂടിയായ ഷൈനി ജോര്‍ജാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സെക്രട്ടേറിയറ്റില്‍നിന്ന് തന്നെ ഷൈനിയെ മാറ്റിയത്. ബാലാവകാശ കമ്മിഷന്‍ സെക്രട്ടറിയായി കഴിഞ്ഞ ദിവസം നിയമിച്ചു. 

റോബര്‍ട്ട് ഫ്രാന്‍സിസ് തൊഴില്‍സ്ഥലത്ത് വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയാണ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍വന്നത്. ഒരു കൂട്ടം ജീവനക്കാരെന്ന പേരിലെത്തിയ പരാതിയാണ് ചീഫ് സെക്രട്ടറി അന്വേഷണ സമിതിക്ക് കൈമാറിയത്. ഒരു പെണ്‍കുട്ടി തെളിവുകള്‍ സഹിതം മൊഴിയും നല്‍കി. ഈ മൊഴി ശരിയാണെന്ന് തെളിയിക്കുന്നവിധം മറ്റ് ചില മൊഴിയും സമിതിക്ക് ലഭിച്ചു. ഇതേ തുടര്‍ന്ന് റോബര്‍ട്ടിനെ മൊഴിയെടുക്കാന്‍ സമിതി വിളിപ്പിച്ചു. എന്നാല്‍ റോബര്‍ട്ട് സമിതിയോട് തട്ടിക്കയറിയെന്നാണ് വിവരം. ഇക്കാര്യം റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്. ഔദ്യോഗിക ജോലികള്‍ കര്‍ശനമായി പാലിച്ചുവെന്നായിരുന്നു റോബര്‍ട്ടിന്റെ വിശദീകരണം. വനിതാ ജീവനക്കാരി നല്‍കിയ മൊഴിക്ക് മറുപടി നല്‍കിയില്ല. 

റോബര്‍ട്ട് കഴിഞ്ഞ ജൂണില്‍ വിരമിച്ചിരുന്നു. വിരമിച്ചാലും സര്‍ക്കാര്‍ ചട്ടപ്രകാരം റോബര്‍ട്ടിനെതിരേ നടപടി വേണമെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഇടത് സംഘടനാ നേതാവും ഫ്രാക്ഷന്‍ അംഗവുമായ ഷൈനിയെ പുറത്താക്കിയത്.  മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുപ്പമുള്ള റോബര്‍ട്ടിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ ചോര്‍ന്നതാണ് നടപടിക്ക് കാരണം. ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റത്തിനൊപ്പം വിരമിച്ച റോബര്‍ട്ട് ഫ്രാന്‍സിസിനെ കരാര്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ വീണ്ടും നിയമിക്കാനും നീക്കമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago