HOME
DETAILS

ദുരന്തഭൂമിയില്‍ നാളെ ജനകീയ തിരച്ചില്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

  
Web Desk
August 08, 2024 | 12:53 PM

Kerala Chief Minister Expects Central Government Aid for Wayanad Disaster

തിരുവനന്തപുരം:വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച പ്രധാനമന്ത്രി നപരേന്ദ്രമോദി വയനാട് എത്തുന്നുണ്ട്. സര്‍ക്കാര്‍ കേന്ദ്രത്തോട് പുനരധിവാസ പാക്കേജാണ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

അതിന്റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ ഇവിടെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ദുരന്തമേഖലയില്‍ നാളെ ജനകീയ തിരച്ചില്‍ നടത്തും. ആറ് മേഖലകളായി തിരിഞ്ഞാണ് പരിശോധന.മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി.

 

"Kerala Chief Minister Expects Central Government Aid for Wayanad Disaster



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  14 days ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  14 days ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  14 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  14 days ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  14 days ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  14 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  14 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  14 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  14 days ago