HOME
DETAILS

യുഎഇ ഫാമിലി വിസിറ്റ് വിസയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് എങ്ങനെ തിരികെ ലഭിക്കുമെന്നറിയാം

  
Ajay
August 09 2024 | 16:08 PM

Know how to get security deposit refund for UAE family visit visa

യുഎഇയിലെ ഫാമിലി വിസിറ്റ് വിസയ്ക്കായി അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു കിട്ടാനുള്ള പ്രക്രിയ പലർക്കും വിഷമമാണ്. എന്നാൽ, ഇത് ഒരേ സമയം ലളിതവും എളുപ്പവുമായ പ്രക്രിയയാക്കി മാറ്റാൻ യുഎഇ സർക്കാർ നിരവധി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.കുടംബം യുഎഇ വിടുകയോ അല്ലെങ്കിൽ വിസ സ്റ്റാറ്റസ് മാറുകയോ ചെയ്താൽ മാത്രമേ തിരിച്ച് കിട്ടുകയുള്ളൂ എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം.

നിങ്ങളുടെ ഫാമിലി വിസക്ക് കീഴിൽ എത്തിയ കുടുംബം യുഎഇയിൽ നിന്ന് പോയി 30 ദിവസങ്ങള്‍ക്കുള്ളിൽ റീഫണ്ട് ക്ലെയിം അപേഷ സമര്‍പ്പിച്ചിരിക്കണം. ക്ലെയിം സമര്‍പ്പിക്കുന്നത് 30 ദിവസങ്ങളിൽ വൈകിയാൽ തുക നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളൊരു ദുബൈ റസിഡന്‍റ് ആണെങ്കിൽ ദുബൈ ജിഡിആര്‍എഫ്എഡി അധികൃതരാണ് റീഫണ്ട് ഇഷ്യു ചെയ്യുക. റീഫണ്ട് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഫാമിലി വിസയിലുള്ളവര്‍ തിരിച്ചു പോയി എന്നതിന്‍റെ തെളിവ് ഹാജരാക്കേണ്ടതാണ്. പോകുന്നതിന് മുമ്പ് പാസ്പോര്‍ട്ട് എക്സിറ്റ് സ്റ്റാമ്പ് പതിപ്പിച്ചതിൻ്റെ സ്ക്രീൻഷോട്ടോ അല്ലെങ്കിൽ ജിഡിആര്‍എഫ്എഡിയിൽ നിന്ന് ലഭിച്ച ട്രാവൽ റിപ്പോര്‍ട്ടോ എക്സിറ്റിനുള്ള തെളിവായി വെയ്ക്കാവുന്നതാണ്.

ട്രാവൽ റിപ്പോര്‍ട്ടിൽ പാസ്പോര്‍ട്ട് നമ്പര്‍, എൻട്രി ഡേറ്റ്, എക്സിറ്റ് ഡേറ്റ് തുടങ്ങിയ വിവരങ്ങളാണ് കാണാനാവുക. ഇത് ലഭിക്കുന്നതിന് ജിഡിആര്‍എഫ്എഡി വെബ്സൈറ്റ് വഴിയോ ദുബൈ നൗ ആപ്പ് വഴിയോ അപേഷ നല്‍കാവുന്നതാണ്. ട്രാവൽ റിപ്പോര്‍ട്ട് അല്ലെങ്കിൽ എക്സിറ്റ് സ്റ്റാമ്പ് ഫോട്ടോ സമര്‍പ്പിക്കുന്നതോടൊപ്പം യാത്ര ചെയ്ത വ്യക്തിയുടെ പാസ്പോര്‍ട്ട്, വിസിറ്റ് വിസ എന്നിവയുടെ കോപ്പിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടച്ചതിൻ്റെ ഒറിജിനൽ റസീപ്റ്റും അധികൃതര്‍ക്ക് മുന്നിൽ ഹാജരാക്കണം.

ഒരു വ്യക്തി യുഎഇയിൽ നിന്ന് പോയ ഡേറ്റും, എക്സിറ്റ് സ്റ്റാറ്റസും ഇമിഗ്രേഷൻ സംവിധാനം വഴി ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ചെയ്യപ്പെടും. അതുകൊണ്ട് തന്നെ ചില സാഹചര്യത്തിൽ എക്സിറ്റിനുള്ള പ്രൂഫ് നൽകേണ്ടി വരില്ല. നിങ്ങള്‍ ജിഡിആര്‍എഫ്എഡി പോര്‍ട്ടൽ വഴിയാണ് ഫാമിലി വിസിറ്റ് വിസക്കായി അപേക്ഷിച്ചതെങ്കിൽ അതേ വെബ്സൈറ്റ് വഴി തന്നെയാണ് റീഫണ്ട് ക്ലെയിമിനായി അപേക്ഷിക്കേണ്ടത്. വിസിറ്റ് വിസയിലുള്ള വ്യക്തിയുടെ സ്പോൺസര്‍ മാറുകയാണെങ്കിലും ഇതുപോലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് തിരികെ നേടാവുന്നതാണ്.

ജിഡിആര്‍എഫ്എഡിയുടെ ഓൺലൈൻ സ്റ്റാറ്റസ് ട്രാക്കിങ് സംവിധാനത്തിൽ വിസയുടെ അപ്ലിക്കേഷൻ നമ്പറും ട്രാൻസാക്ഷൻ നമ്പറും ഉപയോഗിച്ചാണ് റീഫണ്ടിനായി അപേക്ഷിക്കേണ്ടത്. ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.

ആദ്യം gdrfad.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യുഎഇ പാസ് ആപ്പ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. ഇതോടെ വെബ്സൈറ്റിൽ നിങ്ങളുടെ ഡാഷ്ബോര്‍ഡ് ലഭ്യമാകും. അവിടെ നിങ്ങള്‍ മുമ്പ് നൽകിയിട്ടുള്ള അപേക്ഷകളുടെയും ആശ്രിതരുടെയും വിവരങ്ങള്‍ കാണാൻ സാധിക്കും. അതിന് ശേഷം വിസ അപ്ലിക്കേഷൻ നമ്പറും ട്രാൻസാക്ഷൻ നമ്പറും വിസ വാലിഡിറ്റി തിയ്യതിയും എൻ്റര്‍ ചെയ്തു കോടുക്കണം. തുടര്‍ന്ന് ‘Refund' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. റീഫണ്ട് ലഭിക്കുന്ന തുക, ലഭിക്കേണ്ടത് എങ്ങനെ, നിങ്ങളുടെ മൊബൈൽ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുക. അവസാനമായി ‘Process Refund' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതോടെ റീഫണ്ട് സ്റ്റാറ്റസ് മോണിറ്റര്‍ ചെയ്യുന്നതിനായി ഒരു ട്രാക്കിങ് നമ്പര്‍ ലഭിക്കുകയും രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിൽ തുക അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ആവുകയും ചെയ്യും.

To get a security deposit refund for a UAE family visit visa, submit the required documents, including the visa and deposit receipt, through the GDRFA website or service centers like Amer or Tasheel. Refunds are typically processed within 30 days and returned to the specified bank account.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago