യുട്യൂബ് മുന്‍ സി.ഇ.ഒ സൂസന്‍ വൊജിസ്‌കി അന്തരിച്ചു
വാഷിങ്ടണ്‍: യൂട്യൂബ് മുന്‍ സി.ഇ.ഒ സൂസന്‍ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. സൂസന്റെ ഭര്‍ത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫേസ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്.
26 വര്‍ഷമായി തന്റെ പങ്കാളിയും തന്റെ 5 കുഞ്ഞുങ്ങളുടെ അമ്മയുമായ വൊജെസ്‌കി ഇന്ന് ഞങ്ങളെ വിട്ടുപോയെന്നും രണ്ടുവര്‍ഷമായി അവര്‍അര്‍ബുദത്തിന് ചികിത്സയിലായിരുന്നെന്നും ട്രോപ്പര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
''സൂസന്റെ എന്റെ ആത്മസുഹൃത്തും പങ്കാളിയും മാത്രമല്ല, അതിബുദ്ധിമതിയും സ്‌നേഹനിധിയായ അമ്മയും ഒരുപാടു പേരുടെ നല്ല സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളവറ്റതാണ്. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, പക്ഷേ ഞങ്ങള്‍ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്.' ട്രോപ്പര്‍ പറഞ്ഞു.
2015ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനം ചൊലുത്തുന്ന 100 വ്യക്തികളില്‍ ഒരാളായി തെരഞ്ഞെടുത്തയാളാണ് സൂസന്‍ വെജിഡ്സ്‌കി. ഇന്റര്‍നെറ്റിലെ ഏറ്റവും കരുത്തുറ്റ വനിതയായും സൂസന്‍ അറിയപ്പെടുന്നു.
2014 മുതല്‍ 2023 വരെ യൂട്യൂബിന്റെ സി.ഇ.ഒ ആയിരുന്നു വൊജിസ്‌കി. വൊജിസ്‌കിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പ്രതികരിച്ചു.
വൊജെസ്‌കിയില്ലാത്ത ലോകം സങ്കല്‍പ്പിക്കാനാകുന്നില്ല. വിലമതിക്കാനാകാത്ത വ്യക്തിയും മികച്ച നേതാവും സുഹൃത്തുമായിരുന്നുവെന്നും സുന്ദര്‍ പിച്ചൈ അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."